HOME
DETAILS

'മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ല, രക്തം ലഭ്യമാക്കാന്‍ കാലതാമസം വരുത്തി' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

  
Web Desk
April 15, 2026 | 11:40 AM

mystery deepens in nithin raj death family alleges delay in treatment and blood supply

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം. കോളജ് അധികൃതര്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും വീണ്ടും ഗുരുതരമായ ആരോപണങ്ങളുാണ് കുടുംബം ഉയര്‍ത്തിയിരിക്കുന്നത്. 

കോളജ് അധികൃതര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സഹോദരി പറയുന്നു. നിതിന്‍ ഫോണ്‍ അവിടെ ഉപേക്ഷിച്ച് പോയി എന്ന വാദം വിശ്വസനീയമല്ല. അധികൃതര്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി വെച്ചതാണ്. അവര്‍ ആരോപിക്കുന്നു. 

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന വാദവും കുടുംബം തള്ളി. ഡോക്ടറാകാന്‍ അതിയായി ആഗ്രഹിച്ചിരുന്ന കുട്ടിയാണ് നിതിന്‍. ചെറിയൊരു തുകയുടെ പേരില്‍ അവന്‍ ജീവിതം അവസാനിപ്പിക്കില്ല- സഹോദരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധ്യാപിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കുന്നതായും സഹോദരി കൂട്ടിച്ചേര്‍ത്തു. നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും സഹോദരി ആവര്‍ത്തിച്ചു.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് നിതിന്‍ ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിതിന്‍ മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഓഡിയോ സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.


ചികിത്സാ സൗകര്യങ്ങളുള്ള ഒരു മെഡിക്കല്‍ കോളജിനുള്ളില്‍ വെച്ച് അപകടം നടന്നിട്ടും നിതിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇത് വലിയ വീഴ്ചയണെന്നും കുടുംബം ചൂണ്ടിക്കാട്ടി. മൂന്ന് മണിക്കൂറോളം നിതിന്‍ ജീവനോടെ ഉണ്ടായിട്ടും കൃത്യമായ ചികിത്സ നല്‍കാനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ തയ്യാറായില്ല. ഒരു മെഡിക്കല്‍ കോളജായിട്ട് പോലും നിതിന്റെ രക്തഗ്രൂപ്പ് തിരിച്ചറിയാന്‍ വൈകി. രക്തം ലഭ്യമാക്കാന്‍ വലിയ കാലതാമസം വരുത്തി. സഹോദരി ആരോപിച്ചു. 

നിതിന്‍ വീണു എന്ന് പറയപ്പെടുന്ന സ്ഥലത്ത് രക്തക്കറകള്‍ കാണാത്തതിലും ദുരൂഹതയുണ്ട്. ശരീരത്തില്‍ കമ്പി കൊണ്ട് കുത്തിയ പോലുള്ള പാടുകള്‍ ഉള്ളതും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ പൊലിസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പറഞ്ഞ സഹോദരി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

 

family raises serious concerns over nithin raj's death alleging he was left untreated for three hours and faced delays in getting blood, deepening the mystery around the incident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  8 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  8 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  8 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  8 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യഥാര്‍ത്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  8 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  8 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  8 days ago
No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  8 days ago
No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  8 days ago