യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു
വാഷിങ്ടണ്‍: യു.എസിന് വീണ്ടും തിരിച്ചടി. യു.എസ് നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണ്‍ തകര്‍ന്നു. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ യുഎസ് നാവികസേനക്ക് കനത്ത തിരിച്ചടിയായി . ഏകദേശം 238 മില്യണ്‍ ഡോളര്‍ (22,231,255,130 കോടി ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന എം.ക്യു.ഫോര്‍-സി ട്രൈറ്റണ്‍ എന്ന ഡ്രോണാണ് തകര്‍ന്നത്. ഏപ്രില്‍ 9ന് ഡ്രോണ്‍ തകര്‍ന്നതായി യു.എസ് നാവികസേന സ്ഥിരീകരിച്ചതായി ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഉണ്ടായ സംഭവം മേഖലയില്‍ വീണ്ടും ആശങ്കകള്‍ക്ക് വഴിതുറന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
VVPE804 എന്ന കോള്‍സൈനില്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണം നടത്തിക്കൊണ്ടിക്കെ ഡ്രോണ്‍, അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന 'കോഡ് 7700' പ്രക്ഷേപണം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
50,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന ഡ്രോണ്‍ പെട്ടെന്ന് 10,000 അടിയിലേക്ക് താഴുകയും പിന്നീട് അപ്രത്യക്ഷമാവുകയുമായിരുന്നുവെന്നാണ് 'ദി വാര്‍ സോണ്‍' റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിമാനത്തിനുണ്ടായ വന്‍തോതിലുള്ള നാശനഷ്ടം കണക്കിലെടുത്ത് നേവല്‍ സേഫ്റ്റി കമാന്‍ഡ് ഇതിനെ 'ക്ലാസ് എ' വിഭാഗത്തിലുള്ള അപകടമായി തരംതിരിച്ചിരിക്കുന്നു.
യുഎസ് നാവികസേനയുടെ ഏറ്റവും കരുത്തുറ്റ നിരീക്ഷണ സംവിധാനങ്ങളില്‍ ഒന്നാണ് നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ വികസിപ്പിച്ചെടുത്ത എം.ക്യു.ഫോര്‍-സി ട്രൈറ്റണ്‍. സമുദ്രഗതാഗതവും സൈനിക നീക്കങ്ങളും തത്സമയം നിരീക്ഷിക്കാന്‍ കഴിവുള്ള ഈ ഡ്രോണിന്റെ തകര്‍ച്ച വലിയ നഷ്ടമായും വീഴ്ചയയുമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സംഭവത്തിന്റെ കൃത്യമായ സ്ഥലം യു.എസ് നാവിക സേന വെളിപെടുത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് വെളിപെടുത്താത്തതെന്നാണ് വിശദീകരണം.
a us navy mq 4c triton surveillance drone worth 238 million dollars crashed near the strait of hormuz during routine operations raising concerns amid ongoing tensions with iran
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."