ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ്
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്ക യ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസിലെ നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ച് പാത തുറന്നുകൊടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തന്റെ തീരുമാനത്തില്‍ ചൈന അതീവ സന്തുഷ്ടരാണെന്നും, ഇത്തരം പ്രതിസന്ധി ഇനിയൊരിക്കലും ഉണ്ടാകില്ലെന്നും ട്രംപ് കുറിച്ചു.
'' ഹോര്‍മുസ് കടലിടുക്ക് ഞാന്‍ സ്ഥിരമായി തുറന്നുകൊടുക്കുന്നതില്‍ ചൈനയ്ക്ക് വലിയ സന്തോഷമുണ്ട്. ലോകത്തിനും ചൈനയ്ക്കും വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്. ഇത്തരം ഒരു പ്രതിസന്ധി ഇനിയൊരിക്കലും ഉണ്ടാകില്ല. ഇറാനിലേക്ക് ആയുധങ്ങള്‍ അയക്കില്ലെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി താന്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഉടന്‍ തന്നെ ചൈന സന്ദര്‍ശിക്കുമെന്നും ട്രംപ് കുറിച്ചു. യുദ്ധം ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ ഇത്? എന്നാല്‍ ഓര്‍ക്കുക, പോരാടേണ്ടി വന്നാല്‍ നമ്മള്‍ അതില്‍ വളരെ മിടുക്കരാണ്, മറ്റാരേക്കാളും മികച്ചവര്‍, എന്ന് പറഞ്ഞാണ് ട്രംപ് കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം ട്രംപിന്റെ പ്രസ്താവനയോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍ മേഖലയിൽ സഞ്ചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഭക്ഷണസാധനങ്ങളുമായി എത്തിയ ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായും നിലവില്‍ അത് ഇമാം ഖുമൈനി തുറമുഖത്തേക്ക് നീങ്ങുകയാണെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടാതെ, അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള ഒരു സൂപ്പര്‍ ടാങ്കര്‍ ഇന്ന് രാവിലെ ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വഹിക്കാന്‍ കഴിവുള്ള ടാങ്കറാണിത്. അതിന്റെ എ.ഐ.എസ് സംവിധാനം സജീവമായി നിലനിര്‍ത്തി യുഎസ് ഉപരോധങ്ങളെ വെല്ലുവിളിച്ച് യാതൊരു ഇടപെടലും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി സമുദ്ര നാവിഗേഷന്‍ സ്രോതസ്സുകള്‍ പറയുന്നുവെന്നാണ് ഫാര്‍സ് റിപ്പോര്‍ട്ട്.
ഇറാനിയന്‍ തുറമുഖങ്ങളില്‍ പൂര്‍ണ്ണമായ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതായാണ് CENTCOM അവകാശപ്പെടുന്നത്. 'ഒരു കപ്പലിനും ഉപരോധം ലംഘിക്കാന്‍ കഴിഞ്ഞിട്ടില്ല' എന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ വഹിക്കുന്ന ഒരു ബള്‍ക്ക് കാരിയര്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ച് ഇമാം ഖുമൈനി തുറമുഖത്തേക്ക് നീങ്ങുകയാണെന്നാണ് കപ്പല്‍ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത്.
“us president donald trump wrote on truth social that control in the strait of hormuz will be fully lifted and the route will be opened.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."