HOME
DETAILS

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

  
Web Desk
April 15, 2026 | 2:32 PM

us war spending on iran reaches 51 billion 400 soldiers injured report

ഇറാനെതിരായ യുദ്ധത്തിന്റെ 46 ദിവസങ്ങളില്‍ അമേരിക്ക 51.2 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ വാര്‍ കോസ്റ്റ് ട്രാക്കര്‍ വെബ്സൈറ്റിന്റേതാണ് റിപ്പോര്‍ട്ട്. 

യുദ്ധത്തിന്റെ ആദ്യ ആഴ്ച 11.3 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിദിനം 1 ബില്യണ്‍ ഡോളറാണ് ചെലവ് വന്നത്. യു.എസ് കോണ്‍ഗ്രസിന് പെന്റഗണ്‍ മാര്‍ച്ച് 10 ന് നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരം.

ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചു. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഇറാനിയന്‍ നഗരങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇറാന്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി.

ഇറാനുമായുള്ള യുദ്ധത്തില്‍ ഏകദേശം 400 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
ഇറാനുമായുള്ള യുദ്ധത്തില്‍ കഴിഞ്ഞ ദിവസം വരെ 399 സൈനികര്‍ക്ക് പരിക്കേറ്റതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ , യു.എസ് നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണ്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ യുഎസ് നാവികസേനക്ക് കനത്ത തിരിച്ചടിയായി . ഏകദേശം 238 മില്യണ്‍ ഡോളര്‍ (22,231,255,130 കോടി ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന എം.ക്യു.ഫോര്‍-സി ട്രൈറ്റണ്‍ എന്ന ഡ്രോണാണ് തകര്‍ന്നത്. ഏപ്രില്‍ 9ന് ഡ്രോണ്‍ തകര്‍ന്നതായി യു.എസ് നാവികസേന സ്ഥിരീകരിച്ചതായി ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഉണ്ടായ സംഭവം മേഖലയില്‍ വീണ്ടും ആശങ്കകള്‍ക്ക് വഴിതുറന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

 യുഎസ് നാവികസേനയുടെ ഏറ്റവും കരുത്തുറ്റ നിരീക്ഷണ സംവിധാനങ്ങളില്‍ ഒന്നാണ് നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ വികസിപ്പിച്ചെടുത്ത എം.ക്യു.ഫോര്‍-സി ട്രൈറ്റണ്‍. സമുദ്രഗതാഗതവും സൈനിക നീക്കങ്ങളും തത്സമയം നിരീക്ഷിക്കാന്‍ കഴിവുള്ള ഈ ഡ്രോണിന്റെ തകര്‍ച്ച വലിയ നഷ്ടമായും വീഴ്ചയയുമായാണ് വിലയിരുത്തപ്പെടുന്നത്.

a report claims the united states spent 51 billion dollars on conflict with iran with around 400 soldiers reportedly injured highlighting the scale of military engagement



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  3 days ago
No Image

കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  3 days ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  3 days ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  3 days ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  3 days ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  3 days ago