വിജ്ഞാന ലോകത്തെ വെളിച്ചം; ടി.എസ്. ഇബ്രാഹീം കുട്ടി മുസ്‌ലിയാരെ അനുസ്മരിച്ച് ദോഹയിലെ പ്രവാസികൾ
ദോഹ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായിരുന്ന ടി.എസ്. ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഖത്തർ കേരള ഇസ്‌ലാമിക് സെൻ്റർ, മങ്ങാട് ഖത്തർ പ്രവാസി കൂട്ടായ്മ, കെഎംസിസി ഖത്തർ തലശ്ശേരി മണ്ഡലം കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അബൂഹമൂറിലെ ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ചു.
മാലിക് ഹുദവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ റഊഫ് പെരിങ്ങാടി സ്വാഗതം പറഞ്ഞു. മങ്ങാട് ഖത്തർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് റിഫാൻ റഹീം അധ്യക്ഷത വഹിച്ചു. ഖത്തർ കേരള ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി സക്കരിയ മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു അനുസ്മരണ പ്രഭാഷണം നടത്തി.
സുബൈർ ഫൈസി കട്ടുപ്പാറ, ആറളം അഷ്‌റഫ്, നൗഷാദ് മങ്കടവ്, ഷഹബാസ് തങ്ങൾ, റിസ്‌വാൻ ചാലക്കര, റഹീസ് ഫൈസി, ഹബീബ് പുത്തൻപുരയിൽ, അർഷാദ് കൂത്തുപറമ്പ്, നുഫൈൽ ഹമീദ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. സുബൈർ ഫൈസി കട്ടുപ്പാറ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മങ്ങാട് ഖത്തർ പ്രവാസി കൂട്ടായ്മ മുൻ പ്രസിഡന്റ് നിജാസ് ഒമർ നന്ദി അറിയിച്ചു. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."