HOME
DETAILS

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

  
April 15, 2026 | 5:28 PM

bjp leader tp senkumar hate speech against christian community

തിരുവനന്തപുരം: ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ടിപി സെന്‍കുമാര്‍. കേരളത്തില്‍ മതാടിസ്ഥാനത്തില്‍ വിഭജനം നടന്നാല്‍ 95 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാന്‍ സാധിക്കും. ആറ് ശതമാനം വോട്ടുള്ള ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കാന്‍ നോക്കുന്നതെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. 

ചില സഭകള്‍ക്ക് മതപരിവര്‍ത്തനം ഒരു ലക്ഷ്യമാണെന്ന് മനസിലാക്കണം. ആ ലക്ഷ്യത്തിന് വിഘാതമാകുന്ന യാതൊന്നിനെയും വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ അവര്‍ സമ്മതിക്കില്ലെന്ന യാഥാര്‍ഥ്യം ബിജെപി മനസിലാക്കാത്തിടത്തോളം കാലം കേരളത്തില്‍ ഇത്തരം വൃത്തികേടുകള്‍ സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഒരു കാര്യം മനസിലാക്കുക. നിങ്ങള്‍ എന്തുതന്നെ ചെയ്താലും നിങ്ങള്‍ അവരില്‍ ഒരാളെ ബിജെപി പ്രസിഡന്റ് ആക്കിയാലും, പ്രധാനമന്ത്രി ആക്കിയാലും അവര്‍ക്ക് മതപരിവര്‍ത്തനം നടത്താന്‍ സൗകര്യമില്ലെങ്കില്‍ അവര്‍ അതിന് വോട്ട് ചെയ്യുകയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. 

ളോഹയിട്ട മെത്രാന്‍മാര്‍ രാഷ്ട്രീയം പറഞ്ഞാല്‍ അവര്‍ക്ക് ളോഹയുടെ പ്രൊട്ടക്ഷനില്ലെന്നും, അവര്‍ രാഷ്ട്രീയക്കാരായി മാറിയെന്നും സെന്‍കുമാര്‍ പറഞ്ഞു. ളോഹയുടെ പ്രൊട്ടക്ഷന്‍ കിട്ടണമെങ്കില്‍ അവര്‍ പുരോഹിതന്റെ റോളില്‍ മാത്രം നില്‍ക്കണം. ഏതെങ്കിലും പുജാരി അമ്പലത്തില്‍ നിന്നിറങ്ങി വന്ന് പ്രഖ്യാപിക്കുന്നുണ്ടോ നിങ്ങള്‍ ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന്? അപ്പോള്‍ ആ പ്രഖ്യാപനം നടത്തുന്ന ളോഹയിട്ട പുരോഹിതന് എന്തിനാണ് പ്രത്യേക പ്രൊട്ടക്ഷന്‍ കൊടുക്കുന്നത്? സെന്‍കുമാര്‍ ചോദിച്ചു. 

കേരളത്തിലെ ആകെ ക്രിസ്ത്യന്‍ ജനസംഖ്യ 18 ശതമാനമാണ്. അതില്‍ 6 ശതമാനം ലാറ്റിന്‍ ക്രിസ്ത്യരാണ്. ബാക്കി ആറ് ശതമാനത്തില്‍ അധികം സിഎസ് ഐ, പെന്തക്കോസ്ത് സഭകളും മറ്റുമാണ്. അത് കഴിഞ്ഞ് ബാക്കിയുള്ളതാണ് സീറോ മലബാറും, മാര്‍ത്തോമ, ഓര്‍ത്തഡോക്‌സ്, ജാക്കോബേറ്റ് തുടങ്ങിയവര്‍. എന്നാല്‍ ഇപ്പോഴത്തെ ബിജെപി നേതൃത്വം ചെയ്യുന്നത് അവസാനം പറഞ്ഞ കൂട്ടരുടെ മുന്നില്‍പോയി മുട്ടുകുത്തി നില്‍ക്കുകയാണ്. അവര്‍ക്ക് കേക്കുണ്ടാക്കി കൊടുക്കുന്നു,  അവര്‍ പറയുന്നത് മാത്രം അനുസരിക്കുന്നു. അപ്പര്‍കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരും കൂട്ടരും ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  14 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  14 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  14 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  14 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  14 days ago