HOME
DETAILS

വിഴിഞ്ഞത്തെ കൊലപാതകം: സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു

  
April 16, 2026 | 2:57 AM

man beaten to death in vizhinjam after intervening in brothers dispute at a bar

 

തിരുവനന്തപുരം: നാടിനെ നടുക്കി വിഴിഞ്ഞത്തെ കൊലപാതകം. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ റോഡിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമന്‍ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബാറില്‍ വച്ച് അച്ചുവും അനന്തുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇവരുടെ സുഹൃത്തായ സുമന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതോടെയാണ് അക്രമം സുമന് നേരെ തിരിഞ്ഞത്. ബാറിനുള്ളില്‍ വച്ച് തുടങ്ങിയ മര്‍ദനം പിന്നീട് റോഡിലേക്കും നീളുകയായിരുന്നു. സുമനെ ക്രൂരമായി മര്‍ദിച്ചും ചവിട്ടിയും റോഡില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയുകയും ചെയ്തു.

റോഡില്‍ അവശനിലയില്‍ പരിക്കേറ്റു കിടന്ന സുമനെ കണ്ട ഒരു കാര്‍ യാത്രക്കാരനാണ് വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബാറിലുണ്ടായിരുന്നവര്‍ നോക്കി നില്‍ക്കെ ആയിരുന്നു ഈ ക്രൂരകൃത്യം നടന്നത്. പ്രതികളെ പൊലിസ് പെട്ടെന്നു തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

A 38-year-old man named Suman was brutally beaten to death in Vizhinjam by two brothers after he tried to intervene in a quarrel between them at a bar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  2 days ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  2 days ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  2 days ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  2 days ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  2 days ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  2 days ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 days ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago