കൊല്ലത്ത് ഉത്സവത്തിനിടെ ഗാനമേളയ്ക്ക് നൃത്തം ചെയ്ത വയോധികനെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി
കൊല്ലം: ഉത്സവത്തിനിടെ ആശ്രാമം ക്ഷേത്രോത്സവത്തില്‍ ഗാനമേളയ്ക്ക് നൃത്തം ചെയ്ത 57കാരന് നേരെ ക്രൂരമായ മര്‍ദനം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ഒരാള്‍ തല്ലിച്ചതച്ചത്. കൊല്ലം നഗരത്തില്‍ ആക്രി പെറുക്കി വില്‍ക്കുന്ന ജോലി ചെയ്യുന്നയാളാണ് ബാലചന്ദ്രന്‍.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന ബാലചന്ദ്രന്‍ കാണികള്‍ക്കിടയിലൂടെ നൃത്തം ചെയ്ത് മുന്നോട്ട് കയറിവന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന ഒരാള്‍ സ്റ്റേജിന് മുന്നിലിരുന്ന പ്ലാസ്റ്റിക് കസേര എടുത്ത് ഇദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. മര്‍ദനത്തില്‍ ബാലചന്ദ്രന്റെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മദ്യപിച്ച് നൃത്തം ചെയ്തയാളെ അവിടെനിന്ന് മാറ്റി നിര്‍ത്തുന്നതിന് പകരം, പരസ്യമായി മര്‍ദിച്ചത് ക്രൂരതയാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, സംഭവത്തില്‍ പരാതിയില്ലെന്ന് ബാലചന്ദ്രന്‍ അറിയിച്ചതിനാല്‍ നിലവില്‍ കേസെടുത്തിട്ടില്ലെന്ന് പൊലിസും വ്യക്തമാക്കി.
A 57-year-old ragpicker named Balachandran was brutally attacked with a plastic chair by an onlooker for dancing under the influence of alcohol during a temple festival in Kollam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."