'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ' മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ (Delimitation) നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് ഡി.എം.കെയുടെ കരിദിനാചരണം. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാളയത്തിലും പാർട്ടി ഓഫിസുകളിലും പ്രവർത്തകരുടെ വീടുകളിലും കരിങ്കൊടി ഉയർത്തും. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരിദിനാചരണത്തിന് തുടക്കമിട്ടു. നാമക്കലിൽ അദ്ദേഹം കരിങ്കൊടി ഉയർത്തി. മണ്ഡല പുനർനിർണയ ബില്ല് കത്തിച്ചു.
തമിഴ്‌നാട്ടിലെ ജനതയെ സ്വന്തം മണ്ണിൽ അഭയാർഥികളാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദി അടിച്ചേൽപിക്കാൻ ഡൽഹി ശ്രമിച്ചു. എന്നാൽ തമിഴ്‌നാടിന്റെ പ്രതിഷേധജ്വാലക്ക് മുന്നിൽ ഡൽഹിക്ക് കീഴടങ്ങേണ്ടി വന്നു- സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
#Delimitation: Let the flames of resistance spread across Tamil Nadu!
— M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) April 16, 2026
Let the arrogance of the fascist BJP be brought down!
🔥 Then, the fire of resistance against #HindiImposition that rose from Tamil Nadu scorched Delhi. It quietened only after Delhi was forced to yield.
🔥… pic.twitter.com/9zSaH9PBvL
'തമിഴ്നാട്ടിലുടനീളം ചെറുത്തുനിൽപ്പിന്റെ ജ്വാലകൾ പടരട്ടെ!. ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ!.
ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ തമിഴ്നാട്ടിൽ നിന്ന് ഉയർന്നുവന്ന പ്രതിരോധത്തിന്റെ തീ ഡൽഹിയെ ചുട്ടുപൊള്ളിച്ചു. ഡൽഹി കീഴടങ്ങാൻ നിർബന്ധിതരായി. അതിന് ശേഷമാണ് തമിഴ്‌നാട് ശാന്തമായത്.
ഈ കറുത്ത നിയമത്തിന്റെ പകർപ്പ് കത്തിച്ചും, സ്വന്തം നാട്ടിൽ തമിഴരെ അഭയാർത്ഥികളാക്കാൻ ശ്രമിക്കുന്ന നിയമത്തിനെതിരെ കരിങ്കൊടി ഉയർത്തിയും ഞാൻ ആ തീ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു. ഈ തീ ഇനി ദ്രാവിഡ ഭൂമിയിലുടനീളം ഉയരും, ആളിക്കത്തും, പടരും. ബി.ജെ.പിയുടെ ധാർഷ്ട്യത്തെ മുട്ടുകുത്തിക്കും' അദ്ദേഹം എക്‌സിൽ കുറിച്ചു.
#Delimitation: தமிழ்நாடெங்கும் எதிர்ப்புத் #தீ_பரவட்டும்!
— M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) April 16, 2026
பாசிச பா.ஜ.க.வின் ஆணவம் வீழட்டும்!
🔥 அன்று, தமிழ்நாட்டில் பற்றத் தொடங்கிய இந்தி எதிர்ப்புத் தீ டெல்லியைச் சுட்டெரித்தது. டெல்லி பணிந்த பின்பே எங்கள் தீ தணிந்தது!
🔥 இன்று, தமிழரைச் சொந்த நாட்டில் அகதிகளாக்கும்… pic.twitter.com/aSsOLN7K6J
വനിതാ സംവരണത്തിന്റെ മറവിൽ തമിഴ്നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യം കുറക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് ഡി.എം.കെ ആരോപിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി പടിഞ്ഞാറൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ രണ്ട് കിലോമീറ്റർ നീളുന്ന കൂറ്റൻ മാർച്ചും സംഘടിപ്പിച്ചിരുന്നു. ഡി.എം.ഡി.കെ അധ്യക്ഷ പ്രേമലത വിജയകാന്ത്, മക്കൾ നീതി മയ്യം (MNM) സ്ഥാപകൻ കമൽഹാസൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം മാർച്ചിൽ പങ്കെടുത്തു.
വനിതാ സംവരണത്തോട് ഡി.എം.കെക്ക് എതിർപ്പില്ലെന്നും എന്നാൽ അതിനെ സെൻസസ്, മണ്ഡല പുനർനിർണയം എന്നിവയുമായി ബന്ധിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിൽ ദശാബ്ദങ്ങൾക്ക് മുമ്പ് കരുണാനിധി വനിതാ സംവരണം നടപ്പിലാക്കിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.
'കോലം' വരച്ചും കരിങ്കൊടി ഉയർത്തിയും തമിഴ്നാട്ടിലെ സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കുചേരുണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം തമിഴ്നാടിന്റെ നിലനിൽപ്പാണ് ഇതിൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dmk stages black day protests across tamil nadu opposing the centre’s delimitation plan. chief minister m k stalin leads demonstrations, raises black flags, and accuses the move of reducing the state’s political representation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."