ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധത്തിന് സമാനമായ സാഹചര്യങ്ങൾ രൂക്ഷമായി തുടരുകയാണ്. ഇതിനിടെ ഇസ്റാഈലിലെയും ലെബനനിലെയും ഭരണത്തലവന്മാർ ഇന്ന് നേരിട്ട് സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശമുന്നയിച്ചു. കഴിഞ്ഞ 34 വർഷത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ ഇത്തരമൊരു സംഭാഷണം നടക്കുന്നത് എന്നാണ് ട്രംപ് പറയുന്നത്.
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വിവരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം വാഷിംഗ്ടൺ ഡിസിയിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ രഹസ്യ ചർച്ചകൾ നടത്തിയെന്നും ഇതിന് പിന്നാലെയാണ് ഇന്ന് ഇരു രാജ്യങ്ങളുടെയും നേതാക്കൽ തമ്മിൽ ചർച്ചകൾ നടക്കുന്നതായുള്ള വിവരം ട്രംപ് അറിയിച്ചത്.
ഇസ്റാഈലിനും ലെബനനും ഇടയിൽ സമാധാനത്തിന്റെ ഒരു ചെറിയ ഇടവേള നൽകാനാണ് ശ്രമിക്കുന്നത്. 34 വർഷമായി ഇവർ തമ്മിൽ സംസാരിച്ചിട്ട്. അത് അടുത്ത് സംഭവിക്കും എന്നാണ് ട്രംപ് കുറിച്ചത്. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്ന നേതാക്കൾ ആരൊക്കെയാണെന്ന് ഇതുവരെ ട്രംപ് വ്യക്തമാക്കിയല്ല. ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയായി ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്റാഈൽ ലംഘിച്ചെന്നും ആയത്തുള്ള അലി ഖംനഈയെ വധിച്ചെന്നും ആരോപിച്ച് ഹിസ്ബുള്ള ആക്രമണം പുനരാരംഭിച്ചതോടെയാണ് ലെബനനിൽ യുദ്ധം കടുത്തത്. ഇസ്റാഈൽ ആക്രമണത്തിൽ ഇതുവരെ 2,000-ത്തിലധികം പേർ കൊല്ലപ്പെടുകയും 12 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു.
തെക്കൻ ലെബനനിൽ 8 മുതൽ 10 കിലോമീറ്റർ വരെ വീതിയുള്ള 'ബഫർ സോൺ' നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്റാഈൽ സൈന്യം ഇപ്പോൾ കരയുദ്ധം ശക്തമാക്കിയത്. സൈനിക നടപടികൾക്കൊപ്പം തന്നെ ലെബനൻ സർക്കാരുമായി ചർച്ചകൾ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയെ നിരായുധീകരിക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം. എന്നാൽ ഇസ്റാഈൽ സൈന്യം പിൻവാങ്ങണമെന്ന നിലപാടിലാണ് ലെബനൻ സർക്കാർ.
റഷ്യയുടെ നിർദ്ദേശം തള്ളി യുഎസ്
അതേസമയം ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവൻ തങ്ങളുടെ രാജ്യത്തേക്ക് മാറ്റാമെന്ന റഷ്യയുടെ നിർദ്ദേശം അമേരിക്ക തള്ളി. പശ്ചിമേഷ്യയിലെ ആണവ ഭീഷണി ഒഴിവാക്കാൻ റഷ്യ മുന്നോട്ടുവെച്ച ഈ ഒത്തുതീർപ്പ് ഫോർമുല അമേരിക്ക നിരസിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
ഇറാനിലെ യുറേനിയം റഷ്യൻ മണ്ണിലേക്ക് മാറ്റി സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ഇന്ധനമാക്കി മാറ്റാനായിരുന്നു മോസ്കോയുടെ പദ്ധതി. അമേരിക്കയുടെ ഈ നിലപാട് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
ഇറാന്റെ മുന്നറിയിപ്പ്
അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ മിസൈൽ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ ഇടപെടലുകൾ തുടർന്നാൽ അമേരിക്കൻ പടക്കപ്പലുകൾ ലക്ഷ്യമിടുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേശകൻ മുഹ്സിൻ റിസാഈ വ്യക്തമാക്കി.
u.s. president donald trump announced that leaders from israel and lebanon will hold a historic conversation this thursday, marking the first direct communication between the two nations in 34 years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."