HOME
DETAILS

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

  
Web Desk
April 16, 2026 | 6:21 AM

pakistan pushes for renewed us iran peace talks amid rising regional tensions

തെഹ്‌റാന്‍: യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍. പുതിയൊരു ചര്‍ച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ച് പാകിസ്ഥാന്‍ സൈനിക മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഇറാനിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, യു.എസും ഇറാനും തമ്മിലുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ വീണ്ടും പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടത്താമെന്നും ലീവിറ്റ് കൂട്ടിച്ചേര്‍ത്തു.

''കഴിഞ്ഞ തവണത്തെപ്പോലെ തന്നെ അതേ സ്ഥലത്തായിരിക്കാനാണ് സാധ്യത,'' ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കാനുള്ള പാകിസ്ഥാന്റെ സന്നദ്ധതയേയും അവര്‍ പ്രശംസിച്ചു. 

''മധ്യസ്ഥം വഹിച്ച്  പാകിസ്ഥാന്‍ ഈ പ്രക്രിയയില്‍ അവിശ്വസനീയമായ പങ്കുവഹിച്ചിരിക്കുകയാണ്.  അവരുടെ ഈ കരാര്‍ അവസാനിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെയും സൗഹൃദത്തെയും ഞങ്ങള്‍ ശരിക്കും അഭിനന്ദിക്കുന്നു. ഈ ചര്‍ച്ചയിലെ ഏക മധ്യസ്ഥന്‍ അവരാണ്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ തന്നെ ഈ ആശയവിനിമയം കാര്യക്ഷമമാക്കുന്നത് തുടരേണ്ടത് പ്രധാനമാണെന്ന് പ്രസിഡന്റ് (കരുതുന്നു, അതിനാല്‍ അതാണ് ഇപ്പോഴും നടക്കുന്നത്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമം, വെടിനിര്‍ത്തല്‍ നീട്ടാന്‍ യുഎസ് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചതായി സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളെ ലീവിറ്റ് തള്ളിക്കളഞ്ഞു. ഈ അവകാശവാദങ്ങള്‍ തെറ്റാണെന്ന് അവര് ചൂണ്ടിക്കാട്ടി.

''വെടിനിര്‍ത്തല്‍ നീട്ടാന്‍ ഞങ്ങള്‍ ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. എന്നാല്‍ ഞങ്ങള്‍ ഈ ചര്‍ച്ചകള്‍ക്ക് തയാറാണ്'' അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ സജീവമായി തുടരുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു. 

കഴിഞ്ഞ വാരാന്ത്യത്തില്‍ യുഎസും ഇറാനും പാകിസ്ഥാനില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അത് എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. പിന്നാലെ ട്രംപ് ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം പ്രഖ്യാപിച്ചു. 

ഉപരോധം 'പൂര്‍ണ്ണമായും' നടപ്പിലാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ലവീറ്റ് ഇറാനിയന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുകയോ പോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്കുമെതിരെ ഇത് നടപ്പിലാക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.  

അതിനിടെ, തുറമുഖങ്ങള്‍ക്ക് നേരെയുള്ള നാവിക ഉപരോധം യു.എസ് തുടര്‍ന്നാല്‍ ചെങ്കടലിലും ഗള്‍ഫിലും ഒമാന്‍ കടലിലും വ്യാപാരം തടയുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

pakistan is reportedly urging the resumption of peace talks between the us and iran, hosting diplomatic efforts in islamabad. the development comes as tensions rise following naval blockade threats and stalled negotiations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago