HOME
DETAILS

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

  
Web Desk
April 16, 2026 | 7:24 AM

parliament session begins debate on women reservation and delimitation bills sparks opposition protest12

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പാര്‍ലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ബില്ല സഭയില്‍ അവതരിപ്പിച്ചു. മൂന്ന് ബില്ലുകളാണ് സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം നാല് മണിക്കാണ് വോട്ടെടുപ്പ്. അതുവരെ ബില്ലില്‍ ചര്‍ച്ച വേണമെങ്കില്‍ സമയം നീട്ടാമെന്നും സ്പീക്കര്‍ അറിയിച്ചു. 

മണ്ഡല പുനര്‍നിര്‍ണയ ബില്ലും സഭയില്‍ അവതരിപ്പിച്ചു. 

മൂന്ന് ബില്ലിലും ചര്‍ച്ച ഒരുമിച്ച് വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ബില്ലിനോട് സഹകരിക്കില്ലെന്ന കാര്യം പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ എതിര്‍ക്കുന്നവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി. 

 

'ഇന്ത്യന്‍ ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണിത്. രാജ്യത്തിന്റെ ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമാണിത്. 2029ല്‍ പരാജയം മറികടക്കാനുള്ള ശ്രമമാണ് ബില്‍. ഇത് പിന്‍വലിക്കണം' വേണുഗോപാല്‍ സഭയില്‍ ആവശ്യപ്പെട്ടു. 

ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ 2023ല്‍ ഇരുസഭകളും പാസാക്കിയിരുന്നു. ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാല്‍ ആരോപിച്ചു.

a three day parliament session begins in new delhi to discuss key bills including women reservation and delimitation. opposition parties protest against the proposals, calling them a threat to federal principles.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  8 days ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  8 days ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  8 days ago
No Image

1934-ൽ ഇന്ത്യ കുറിച്ച ചരിത്രം ഇനി പാകിസ്താന് സ്വന്തം; 92 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് രണ്ട് അരങ്ങേറ്റക്കാർ

Cricket
  •  8 days ago
No Image

ഒമാൻ തീരത്ത് യുഎഇ ടാങ്കറിൽ നിന്ന് ഇന്ധന ചോർച്ച; ഡ്രോൺ ആക്രമണത്തിന് പിന്നാലെ ആശങ്ക

uae
  •  8 days ago
No Image

പൊലിസിനെ കാറിടിച്ച് വീഴ്ത്തി പാഞ്ഞു; ചാത്തന്നൂരിൽ കാപ്പ പ്രതിയെ പിടികൂടിയത് അതിസാഹസികമായി; 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

crime
  •  8 days ago
No Image

ഗോവ ബിറ്റ്‌സ് പിലാനി ക്യാമ്പസിൽ മലയാളി ഗവേഷക വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ; ഒന്നര വർഷത്തിനിടെ ഏഴാമത്തെ മരണം

National
  •  8 days ago
No Image

ദക്ഷിണ റെയിൽവേയ്ക്ക് പുതിയ സി.പി.ആർ.ഒ; എസ്.എൻ നരേൻ ചുമതലയേറ്റു

National
  •  8 days ago
No Image

മുംബൈ ഇന്ത്യൻസിൽ 'ആഭ്യന്തര യുദ്ധം'; ഫ്രാഞ്ചൈസിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് ഹാർദിക്? 'അനാദരവ്' എന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ

Cricket
  •  8 days ago
No Image

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; കാസർകോട് പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു

Kerala
  •  8 days ago