HOME
DETAILS

'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വരെ ഹോര്‍മുസില്‍ നിന്ന് പിന്മാറില്ല- നിലപാട് വ്യക്തമാക്കി ഇറാന്‍

  
Web Desk
April 16, 2026 | 9:22 AM

iran vows to stay in strait of hormuz until rights are protected

തെഹ്റാന്‍: അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നതുവരെ ഹോര്‍മുസ് കടലിടുക്കില്‍നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി ഇറാന്‍. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സൈനിക ഉപദേഷ്ടാവ് മുഹ്സിന്‍ റസായാണ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്. 

സാമ്പത്തിക-സമുദ്ര മേഖലകളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമെതിരെ തന്ത്രപ്രധാനമായ ഹുര്‍മുസിനെ ഒരു കവചമായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയായ പ്രസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഹ്‌സിന്‍ റസായുടെ പ്രതികരണം.

'അവകാശങ്ങള്‍ പൂര്‍ണ്ണമായി ഉറപ്പാക്കുന്നതുവരെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വിടില്ല. മുന്‍കാല ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, സാമ്പത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കരാറുകള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കണം. നീണ്ടുനില്‍ക്കുന്ന യുദ്ധത്തെ ഭയപ്പെടുന്ന യു.എസിനെ പോലെയല്ല ഇറാന്‍ . ഞങ്ങള്‍ ദീര്‍ഘകാല യുദ്ധത്തിനും പൂര്‍ണ്ണമായും തയ്യാറാണ്. അനുഭവപരിചയമുള്ളവരാണ്' അദ്ദേഹം പറഞ്ഞു. 

ഹോര്‍മുസിന്റെ വിഷയത്തില്‍ ഇറാന്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ നിര്‍ബന്ധമായും അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇറാന്റെ നാവികശേഷി തകര്‍ത്തുവെന്നാണല്ലോ യു.എസ് അവകാശപ്പെടുന്നത്. പിന്നെ എന്തിനാണ് അവരുടെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഭയപ്പെടുന്നത്?'- അദ്ദേഹം ചോദിച്ചു. നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ സാമ്പത്തിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. മാത്രമല്ല കൂടുതല്‍ ജാഗ്രതയോടെ മാത്രമേ കരാറുകളില്‍ ഒപ്പിടുകയുള്ളൂ- അദ്ദേഹം കൂട്ടിചേര്‍ത്തു.

iran declares it will not withdraw from the strait of hormuz until its rights are safeguarded, signaling escalating tensions in the region amid ongoing geopolitical conflicts and naval threats.

tags:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  4 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  4 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  4 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  4 days ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  4 days ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  4 days ago
No Image

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

Kerala
  •  4 days ago
No Image

ട്രോൾ പങ്കുവെച്ചതിന് സസ്‌പെൻഷൻ, കൂട്ടസ്ഥലംമാറ്റം: സർക്കാരിന് കടുത്ത അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക്

Kerala
  •  4 days ago