HOME
DETAILS

ലോക്‌സഭാ സീറ്റുകള്‍ 815 ആവും, വനിതാസംവരണം 272; ഒരു സംസ്ഥാനത്തിനും നഷ്ടം സംഭവിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി

  
Web Desk
April 16, 2026 | 9:42 AM

centre introduces women reservation bill in lok sabha amid criticism proposes increase in seats

ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്കിടെ ലോക്സഭയില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ച് കേന്ദ്രം. വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും ഉള്‍പെടെ മൂന്ന് ബില്ലുകളാണ് കേന്ദ്രം ഇന്ന് അവതരിപ്പിച്ചത്.

ലോക്സഭാ സീറ്റുകളുടെ എണ്ണം 815 ആയി ഉയരുമെന്ന് ലോക്സഭയില്‍ നടത്തിയ പ്രാരംഭ പ്രസംഗത്തില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ സഭയില്‍ അറിയിച്ചു. അതില്‍ 272 എണ്ണം വനിതാ സംവരണ സീറ്റുകളായിരിക്കുമെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.  ഈ ക്വാട്ട നടപ്പാക്കുന്നതിലൂടെ പുരുഷന്മാര്‍ക്കോ ഏതെങ്കിലും സംസ്ഥാനത്തിനോ നഷ്ടം സംഭവിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

നിര്‍ദ്ദിഷ്ട ബില്ലുകള്‍ പാസാകുന്നതോടെ ലോക്സഭയുടെ നിലവിലെ അംഗബലത്തില്‍ 50 ശതമാനമാണ് വര്‍ദ്ധനവുണ്ടാകുക. വനിതാക്വാട്ടയില്‍ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും പ്രത്യേക സംവരണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

'ഇതൊരു ചരിത്രപരമായ തീരുമാനമാണ്, ഇത് നടപ്പാക്കുന്നതോടെ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കും, നിയമമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയനീതികളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, മുന്‍ സര്‍ക്കാരുകള്‍ ഈ ദിശയില്‍ മതിയായ ശ്രമങ്ങള്‍ നടത്തിയിട്ടില്ല. ഈ ചര്‍ച്ച സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സമിതികളില്‍ മതിയായ പങ്കാളിത്തം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ്. നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു- മന്ത്രി പറഞ്ഞു.   

the central government introduces the women reservation bill in the lok sabha along with delimitation proposals, announcing an increase in total seats to 815 with 33 percent reserved for women.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  a day ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  a day ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  a day ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  a day ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  a day ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  a day ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  a day ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  a day ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  a day ago