HOME
DETAILS

ട്രെയിനിടിച്ച് മരിച്ചയാളുടെ മൃതദേഹം കാണാൻ പാളത്തിലിറങ്ങി; പിന്നാലെയെത്തിയ ട്രെയിൻ തട്ടി നാലുപേർ മരിച്ചു

  
Web Desk
April 16, 2026 | 9:47 AM

Prayagraj tarin tragedy four killed by train while inspecting body of another victim on tracks

ഉത്തർപ്രദേശ്: പ്രയാഗ്‌രാജിൽ പച്ച്ദേവ്ര ഹാൾട്ടിന് സമീപം ഉണ്ടായ ട്രെയിൻ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഈ ട്രാക്കിൽ നേരത്തെ ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു. ഇത് അറിഞ്ഞ് വിവരങ്ങൾ തിരക്കാൻ ട്രെയിനിൽ നിന്നും പാളത്തിലിറങ്ങിയ യാത്രക്കാരായ നാലുപേരെ മറ്റൊരു ട്രെയിൻ വന്നിടിക്കുകയായിരുന്നു.

കൽക്ക എക്സ്പ്രസ് തട്ടി ഒരാൾ സംഭവസ്ഥലത്ത് വെച്ച് ആദ്യം മരണപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ട്രെയിൻ അവിടെ നിർത്തിയത്. വിവരമറിഞ്ഞ് ജനറൽ കോച്ചുകളിൽ നിന്നും ചില യാത്രക്കാർ റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ എതിർദിശയിൽ വന്ന പുരുഷോത്തം എക്സ്പ്രസ് ശ്രദ്ധയിൽപ്പെടാതെ പോയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. ട്രാക്കിൽ നിന്നിരുന്ന നാലുപേരെ പുരുഷോത്തം എക്സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മരിച്ച അഞ്ചുപേരിൽ മൂന്ന് പേരെ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്

ബിഹാറിലെ സിവാൻ സ്വദേശി ബലിറാം ഭഗത്, മിർസാപൂർ,നീബി സ്വദേശി സുനിൽ കുമാർ, ഫിറോസാബാദ് ഖൈർഗഢ് സ്വദേശി ആകാശ് എന്നിവരാണ് മരിച്ചവരിൽ തിരിച്ചറി‍ഞ്ഞവർ. മറ്റുള്ള രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ആദ്യ അപകടത്തിന് പിന്നാലെ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് ഇറങ്ങിനിന്ന യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തിൽപ്പെട്ടത് നോർത്ത് സെൻട്രൽ റെയിൽവേ സി.പി.ആർ.ഒ ശശികാന്ത് ത്രിപാഠി വ്യക്തമാക്കി. അപകടത്തെത്തുടർന്ന് ഹൗറ-ഡൽഹി റൂട്ടിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

 

In a tragic incident, four people lost their lives after being struck by a train while they were standing on the tracks to inspect the body of an earlier accident victim.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  8 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  8 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  8 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  8 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  8 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  8 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  8 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  8 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  8 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  8 days ago