HOME
DETAILS

ഫയർ ഫോഴ്‌സിന്റെ വഴി തടഞ്ഞ് കാറോട്ടം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, വാഹനം കസ്റ്റഡിയിൽ

  
April 16, 2026 | 11:19 AM

car blocks fire force vehicle in alappuzha drivers license suspended and vehicle seized for obstructing emergency service

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് ഗോഡൗണിലുണ്ടായ തീപിടിത്തം അണയ്ക്കാൻ പാഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുടെ വഴിമുടക്കിയ കാറുടമയ്‌ക്കെതിരെ കർശന നടപടി. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെ പട്ടണക്കാട് പൊലിസ് കേസെടുത്തു. ഇയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവം ഇങ്ങനെ

ചൊവ്വാഴ്ച രാവിലെ പൊന്നാംവെളിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ മരുന്ന് ഗോഡൗണിൽ തീ പടരുന്നത് അണയ്ക്കാൻ സൈറൺ മുഴക്കി കുതിക്കുകയായിരുന്നു ഫയർ ഫോഴ്‌സ് യൂണിറ്റ്. എന്നാൽ, അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് വഴി നൽകാതെ ഏറെ ദൂരം സുജിത്ത് തന്റെ KL 32 V 7934 നമ്പറിലുള്ള കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു.

നടപടികൾ കടുപ്പിച്ച് അധികൃതർ

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്.ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും സുജിത്തിനെതിരെ കേസെടുത്തു.അഗ്നിരക്ഷാ സേനയുടെ വഴി തടസ്സപ്പെടുത്തിയത് ഗുരുതര കുറ്റമായി കണക്കാക്കി ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും,നിയമലംഘനത്തിന് ഉപയോഗിച്ച കാർ പൊലിസ് പിടിച്ചെടുത്തു."ഓരോ സെക്കൻഡും വിലപ്പെട്ട രക്ഷാപ്രവർത്തന സമയത്ത് ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ അനുവദിക്കാനാകില്ല. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാകണം"അധികൃതർ വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിനായി പോകുന്ന ആംബുലൻസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ അടിയന്തര വാഹനങ്ങൾക്ക് വഴി നൽകാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  11 hours ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  12 hours ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  12 hours ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  12 hours ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  13 hours ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  13 hours ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  13 hours ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  13 hours ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  13 hours ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  13 hours ago