HOME
DETAILS

ചിൻമയ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മന്ത്രി

  
Web Desk
April 16, 2026 | 11:37 AM

cbse withholds kasargod chinmaya vidyalaya results education minister promises to protect student interests

കാസർകോട്: കാസർകോട് ചിൻമയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലം സിബിഎസ്ഇ തടഞ്ഞുവെച്ച നടപടിയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയിലാണ്. സ്കൂൾ മാനേജ്‌മെന്റും സിബിഎസ്ഇയും തമ്മിലുള്ള സാങ്കേതിക തർക്കങ്ങളാണ് ഫലം വൈകാൻ കാരണമെന്നാണ് പുറത്തു വരുന്ന സൂചന. സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.

സിബിഎസ്ഇ ഒരു സ്വയംഭരണ സ്ഥാപനമായതിനാൽ സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ നേരിട്ട് ഇടപെടുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് പരാതി ലഭിച്ചാൽ സർക്കാർ ഗൗരവമായി ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കാത്ത രീതിയിൽ അവരുടെ ഭാവി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു .സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

പ്രതിസന്ധിയിലായി വിദ്യാർത്ഥികൾ

മറ്റു സ്കൂളുകളിലെയും ബോർഡുകളിലെയും ഫലങ്ങൾ വന്നതോടെ ഉപരിപഠനത്തിനായുള്ള പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫലം വൈകുന്നത് തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന പേടിയിലാണ് വിദ്യാർത്ഥികൾ. അക്കാദമിക് വർഷം നഷ്ടപ്പെടുമോ എന്ന ആശങ്ക രക്ഷിതാക്കളും പങ്കുവെക്കുന്നു.സ്കൂൾ അധികൃതർ ഉടൻ തന്നെ സിബിഎസ്ഇയുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നീക്കി ഫലം ലഭ്യമാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. വരും ദിവസങ്ങളിൽ രക്ഷിതാക്കൾ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സണ്ണി ജോസഫിന്റെ പിന്തുണ കെ.സിക്ക് ; 63ല്‍ 47ഉം കൂടെ; എം.എല്‍.എമാര്‍ പിന്തുണ രേഖപ്പെടുത്തിയതിന്റെ വിവരം പുറത്തു വിട്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

Kerala
  •  2 days ago
No Image

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  2 days ago
No Image

മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല, ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല; സന്ദീപ് വാര്യർ

Kerala
  •  2 days ago
No Image

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

Health
  •  2 days ago
No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  2 days ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  2 days ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  2 days ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  2 days ago