യുഎഇയിലെ നിക്ഷേപകർ ക്രിപ്‌റ്റോയിൽ നിന്ന് പിന്മാറുന്നു; സ്വർണ്ണത്തിലും എണ്ണയിലും വൻ കുതിപ്പ്
ദുബൈ: യുഎഇയിലെ നിക്ഷേപകർ ക്രിപ്‌റ്റോ കറൻസികളിൽ നിന്ന് പിൻവാങ്ങുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെയും എണ്ണയെയുമാണ് നിലവിൽ നിക്ഷേപകർ കണക്കാക്കുന്നത്. ഇതോടെ പോർട്ട്‌ഫോളിയോകളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണമാണ് വിപണിയിലെ ആ മാറ്റം. വിപണിയിലെ കടുത്ത ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനാൽ തന്നെ ഇവർ കൂടുതൽ വിശ്വസനീയമായ ആസ്തികളിലേക്ക് തിരിയുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇടോറോ (eToro) നടത്തിയ പുതിയ സർവേയിലാണ് കണ്ടെത്തലുകൾ. യുഎഇയിലെ 56% നിക്ഷേപകരും ഇപ്പോൾ ചരക്ക് വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുമ്പ് നിക്ഷേപകർക്ക് പ്രിയങ്കരമായിരുന്ന ക്രിപ്‌റ്റോ പിന്നിലേക്ക് പോയതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ക്രിപ്‌റ്റോ നിക്ഷേപങ്ങൾ 54 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതാദ്യമായാണ് ചരക്ക് വിപണി ഡിജിറ്റൽ ആസ്തികളെ മറികടക്കുന്നത്. നിക്ഷേപകരുടെ മുൻഗണനകളിൽ വ്യക്തമായ മാറ്റം വന്നതായി ഇതിൽ നിന്നും മനസ്സിലാക്കാം.
ഭൂരിഭാഗം നിക്ഷേപകരും വിലയേറിയ ലോഹങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നു. എണ്ണ, വെള്ളി, പ്രകൃതിവാതകം എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. സുരക്ഷിതമായ വരുമാനം ലക്ഷ്യമിട്ടാണ് നിക്ഷേപകരുടെ ഈ പുതിയ നീക്കം.
സ്വർണ്ണത്തിന് ഇപ്പോഴും പോർട്ട്‌ഫോളിയോകളിൽ വ്യക്തമായ ആധിപത്യമുണ്ട്. ഏകദേശം 88% നിക്ഷേപകരും സ്വർണ്ണത്തെ പ്രധാന ആസ്തിയായി കണക്കാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണം വലിയ ലാഭം നൽകുമെന്നും ഇക്കൂട്ടർ കരുതുന്നു.
പുനരുപയോഗ ഊർജ്ജ മേഖലയിലും ഇപ്പോൾ വലിയ നിക്ഷേപങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 41% നിക്ഷേപകരാണ് ഈ മേഖലയിൽ പണം മുടക്കുന്നത്. വരും മാസങ്ങളിൽ ഈ വിഹിതം വർദ്ധിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
എണ്ണവില വരും മാസങ്ങളിൽ ഉയരുമെന്നാണ് നിക്ഷേപകർ വിശ്വസിക്കുന്നത്. പകുതിയോളം പേർ 15 ശതമാനത്തിലധികം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. വിപണിയിലെ ഈ ശുഭപ്രതീക്ഷയും നിക്ഷേപങ്ങളെ സജീവമാക്കുന്നു.
മാറുന്ന ആഗോള സാഹചര്യത്തിനനുസരിച്ച് യുഎഇയിലെ നിക്ഷേപകർ തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാൺ്. യഥാർത്ഥ ആസ്തികളോടുള്ള ഈ താൽപ്പര്യം പുതിയ ട്രെൻഡാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പ്രവാസികൾ കരുതലോടെ നീങ്ങുന്നു എന്ന് ചുരുക്കം.
uae investors are moving away from cryptocurrency investments as gold and oil witness a strong surge. market trends show a growing preference for stable assets amid volatility in the crypto sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."