HOME
DETAILS

തൊഴില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി യു.എ.ഇയില്‍; ടി.എം ഷാഹിദ് തെക്കില്‍ ഡോ. തുമ്പെ മൊയ്തീനുമായി കൂടിക്കാഴ്ച നടത്തി

  
April 17, 2026 | 2:37 AM

Karnataka Government Representative Visits UAE to Assess Labor Issues Meets Dr Thumbay Moideen

അജ്മാന്‍: കര്‍ണാടക സര്‍ക്കാര്‍ മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എം. ഷാഹിദ് തെക്കില്‍ അജ്മാനില്‍ തുമ്പെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. തുമ്പെ മൊയ്ദീനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ യു.എ.ഇയിലെ കര്‍ണാടകക്കാരായ തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നം പഠിക്കാനാണ് മലയാളിയായ ഷാഹിദ് തെക്കിലിന്റെ സന്ദര്‍ശനം.

തൊഴിലാളികളുടെ ക്ഷേമം, മിനിമം ശമ്പളം എന്നീ കാര്യങ്ങളില്‍ വിശദ ചര്‍ച്ച നടത്തി. കര്‍ണാടകയില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുകയും അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമായി അജ്മാഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയെ വളര്‍ത്തി കര്‍ണാടക സംസ്ഥാനത്തിനും സമൂഹത്തിനും അഭിമാനമുണ്ടാക്കുകയും ചെയ്ത ഡോ. തുമ്പെ മൊയ്ദീനെ അദ്ദേഹം അഭിനന്ദിച്ചു.

മൊയ്ദീന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജും ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പുത്രന്മാരും യുവ സംരംഭകരുമായ അക്ബറും അക്രവും വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് ഷാഹിദ് തെക്കില്‍ പറഞ്ഞു.

1998ല്‍ അജ്മാനില്‍ സ്ഥാപിച്ച ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആധുനിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആഗോള അംഗീകാരം നേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,000 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 3,000ത്തോളം ജീവനക്കാരുണ്ട്.

തുമ്പെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡയഗ്‌നോസ്റ്റിക് ലാബുകള്‍, ഫാര്‍മസികള്‍ എന്നിവ വഴി ലക്ഷക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കുന്നു. അജ്മാന്റെ വളര്‍ച്ചയില്‍ തുമ്പെ ഗ്രൂപ്പിന്റെ പങ്ക് വലുതാണെന്നും യെനപ്പോയ സര്‍വകലാശാല ചാന്‍സലര്‍ യെനപ്പോയ അബ്ദുള്ള കുഞ്ഞി, ഡോ. തുമ്പെ മൊയ്ദീന്‍ എന്നിവരുടെ സേവനങ്ങള്‍ സമൂഹത്തിന് മാതൃകയും അഭിമാനവുമാണെന്ന് ഷാഹിദ് തെക്കില്‍ അഭിപ്രായപ്പെട്ടു.

സന്ദര്‍ശന വേളയില്‍ അവിടെ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശികളായ തൊഴിലാളികളുമായി അദ്ദേഹം സംസാരിക്കുകയും ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ദുബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ക്കസ് റഫീഖ് മട്ടന്നൂര്‍, റിഫായി പട്ടേല്‍ ഗൂനടുക്ക, തുമ്പെ ആശുപത്രിയില്‍ പരിശീലനം നേടുന്ന തെക്കില്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥിയും എന്‍.എസ്.യു.ഐ നേതാവുമായ ഉബൈസ് ഗൂനടുക്ക, തുമ്പെ ഗ്രൂപ്പ് എച്ച്.ആര്‍ ഓഫീസര്‍ ഫാറൂഖ് ബിളിയാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Summary: T.M. Shahid Thekkil, Chairman of the Karnataka Minimum Wage Advisory Board, visited Ajman to meet Thumbay Group Chairman Dr. Thumbay Moideen. The primary objective of the visit is to assess the employment conditions and issues faced by workers from Karnataka in the UAE amidst the ongoing regional crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  21 hours ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  21 hours ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  21 hours ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  a day ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  a day ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a day ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  a day ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  a day ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  a day ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  a day ago