HOME
DETAILS

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മിച്ചഭൂമിയിലെന്ന് കണ്ടെത്തൽ; 200 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ലാൻഡ് ബോർഡ് ഉത്തരവ്

  
April 17, 2026 | 2:56 AM

ancharakkandi medical college found on surplus land land board orders to confiscate 200 acres of land

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്ന് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. കോളേജ് അധികൃതർ ഉൾപ്പെടെയുള്ള കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് ബോർഡ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ വിധി എതിരായാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തന്നെ അവതാളത്തിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മാട്ടൂൽ സ്വദേശി ജബ്ബാർ ഹാജിയുടെ പ്രസ്റ്റീജ് എജുക്കേഷൻ ട്രസ്റ്റ് വാങ്ങിയ 200 ഏക്കർ ഭൂമിയിലാണ് കോളേജ് പ്രവർത്തിക്കുന്നത്. രണ്ടത്തറ എസ്റ്റേറ്റ്, എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്ന് ലാൻഡ് ബോർഡ് കണ്ടെത്തി.

2006-ൽ എസ്റ്റേറ്റ് ഭൂമി എന്ന പദവി മാറ്റി 'ഗാർഡൻ എ' ആക്കി മാറ്റിയതോടെയാണ് തോട്ടഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. ഏഷ്യയിലെ തന്നെ വലിയ കറപ്പ തോട്ടമായിരുന്നു ഇത്.

അബ്ദുൾ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് പേർ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകൾക്കും അർഹതയില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 1970-ലെ ഭൂമിയുടമകളായ മാർജറി ഗ്രേസ്, ഒഹലോറൻ എന്നിവർക്കെതിരെ നിയമവിരുദ്ധ ഇടപാടുകൾക്ക് കേസെടുക്കാൻ നിർദ്ദേശമുണ്ട്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് നടന്ന അന്വേഷണങ്ങളാണ് കോളേജിന്റെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്.

കക്ഷികളെ വിചാരണ ചെയ്ത ശേഷം മിച്ചഭൂമിയായി പ്രഖ്യാപിക്കുന്ന ഭാഗം അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാൻഡ് ബോർഡ് ഏറ്റെടുക്കും എന്ന് ലാൻഡ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചു.

ഹൈക്കോടതിയിൽ നിന്നുകൂടി നടപടിയുണ്ടായാൽ, ഒരു വർഷത്തിനുള്ളിൽ കോളേജ് അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. നിലവിൽ ലാൻഡ് ബോർഡ് കൈമാറ്റങ്ങൾ റദ്ദാക്കിയതോടെ ഭൂമിയുടെ നിയമസാധുത പൂർണ്ണമായും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

 

The Kannur Taluk Land Board has found that Ancharakkandi Medical College is operating on illegally occupied surplus land. An interim order has been issued to confiscate the property and evict illegal occupants. The board ruled that the 200-acre estate, originally purchased by the Prestige Education Trust, is not eligible for exemptions under the Kerala Land Reforms Act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-സ്കൂട്ടർ ഉപയോഗത്തിൽ ജാഗ്രത വേണം; മാതാപിതാക്കൾക്ക് കർശന നിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  2 days ago
No Image

കേരളത്തിലേക്ക് രാസലഹരി ഒഴുകുന്ന വഴി തേടി പൊലിസ് ബാംഗ്ലൂരിലേക്ക്; വ്യാജപ്പേരിൽ താമസിച്ചിരുന്ന കമിതാക്കൾ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; യൂത്ത് കോണ്‍ഗ്രസ് നേതാവും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പിടിയില്‍ 

Kerala
  •  2 days ago
No Image

ഹാന്റ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍; വ്യാപനം കുറവ്, ജാഗ്രത വേണം 

Kerala
  •  2 days ago
No Image

ദത്തുപുത്രിയെയും സഹോദരിയെയും പീഡിപ്പിച്ച സംഭവം: പ്രതിക്ക് 44 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തലശ്ശേരി പോക്സോ കോടതി 

Kerala
  •  2 days ago
No Image

പ്രതിസന്ധികൾക്കിടയിലും 'ഡിസ്‌നിലാൻഡ് അബുദബി'യുമായി ഡിസ്‌നി മുന്നോട്ട്; മിഡിൽ ഈസ്റ്റിലെ ആദ്യ പാർക്ക് യാസ് ഐലൻഡിൽ

uae
  •  2 days ago
No Image

സജി പിതാവിനെയും കൊന്നോ? നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക കണ്ടെത്തല്‍; പുരയിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി 

Kerala
  •  2 days ago
No Image

കഴക്കൂട്ടത്ത് സ്പായുടെ മറവിൽ പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  2 days ago
No Image

പിഎഫ് പണം എടിഎമ്മിലൂടെ പിന്‍വലിക്കാം; യുപിഐ ട്രാന്‍സ്ഫറും നടത്താം; സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ എത്തും

National
  •  2 days ago
No Image

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; വഴിവിട്ട പ്രകടനങ്ങൾ നടത്തിയാൽ നടപടി: കർശന നിർദ്ദേശവുമായി കെപിസിസി

Kerala
  •  2 days ago