HOME
DETAILS

'വിഷു കഴിഞ്ഞു, മഴക്കു മുന്‍പെങ്കിലും സ്വന്തം കൂരയില്‍ കയറിക്കിടക്കണം' വീടുകള്‍ താമസയോഗ്യമാക്കി മെയ് 20നകം കൈമാറണമെന്ന ആവശ്യവുമായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ 

  
Web Desk
April 17, 2026 | 3:16 AM

mundakkai chooralmala landslide survivors demand township homes before may 20 NEWS

കല്പറ്റ: കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മെയ് 20-നകം കൈമാറണമെന്ന് ആവശ്യപ്പെട്ട് അതിജീവിതര്‍. ആദ്യഘട്ടത്തില്‍ ഫെയ്‌സ് വണ്ണില്‍ നിര്‍മാണം പുരോഗമിക്കുന്ന 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി മെയ് 20നകം കൈമാറണമെന്നാണ് ദുരന്തബാധ്യതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  മഴക്കുമുന്‍പേ കൈമാറണമെന്നും ജില്ലാ ഭരണകൂടത്തോട് അതിജീവിതര്‍ ആവശ്യപ്പെട്ടു.  

178 വീടുകളുടെയും താക്കോല്‍ദാനവും പട്ടയംകൈമാറ്റവും മാര്‍ച്ച് ഒന്നിന് നടത്തിയിരുന്നു. വിഷുവിനുമുന്‍പ് താമസം തുടങ്ങാനാകുമെന്നാണ് ചടങ്ങില്‍ സര്‍ക്കാറും ജില്ലാഭരണകൂടവും ദുരന്തബാധിതര്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിട്ടില്ല- ദുരന്തബാധിതര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇതില്‍ 40 വീടുകള്‍ നേരത്തെ താമസയോഗ്യമാക്കിയിരുന്നു. എന്നാല്‍, ഫെയ്‌സ് വണ്ണിലെ മുഴുവന്‍ വീടുകളും താമസ യോഗ്യമാക്കിയ ശേഷം ഒരുമിച്ചേ താമസം തുടങ്ങുന്നുള്ളൂവെന്ന് ദുരന്തബാധിതര്‍ ജില്ലാഭരണകൂടത്തെ അറിയിക്കുകയായിരുന്നു.

 40 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ സുവിജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റിന്റെയും കുടിവെള്ളവിതരണശൃംഖലയുടെയും പ്രവൃത്തികള്‍ നടക്കുകയാണ്. സുവിജ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കലും നടക്കുന്നുണ്ട്.  10 പ്ലാന്റുകളാണ് അഞ്ച് സോണുകളിലുമായി നിര്‍മിക്കുന്നത്. നാലാം സോണിലെ 9.5 ലക്ഷം സംഭരണശേഷിയുള്ള കുടിവെള്ളസംഭരണിയില്‍നിന്ന് വീടുകളിലേക്കുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കലും ഇതോടൊപ്പം നടക്കുന്നുണ്ട്. ഒന്ന്, മൂന്ന്, നാല് സോണുകളില്‍ വീടുകളുടെ മിനുക്കുപണികളും പുരോഗമിക്കുന്നു.

അതേസമയം,  മഴക്കുമുന്‍പേ താമസം തുടങ്ങിയില്ലെങ്കില്‍ തങ്ങളുടെ ജീവിതം ഇനിയും പ്രയാസത്തിലാകുമെന്ന ആധിയിലാണ് ദുരന്തബാധിതര്‍. തുടര്‍ന്നാണ് മെയ് 20-നകം വീടുകള്‍ കൈമാറണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

landslide survivors in kalpetta urge authorities to hand over 178 township houses before may 20 ahead of monsoon delays



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  a day ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  a day ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  a day ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  a day ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  a day ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  a day ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  a day ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  a day ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  a day ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  a day ago