HOME
DETAILS

ചെമ്പുവള കൊണ്ട് അടിച്ചു, ചവിട്ടി വീഴ്ത്തി; ചെറുവണ്ണൂരിൽ ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമർദനം; പരാതി നൽകിയിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

  
Web Desk
April 17, 2026 | 3:49 AM

brutal assault on students in cheruvannur victims allegedly kicked and hit with copper bangles police face flak for delayed action

കോഴിക്കോട്: പേരാമ്പ്രയ്ക്ക് സമീപം ചെറുവണ്ണൂരിൽ ചുമരെഴുതാൻ പോയ ദറസ് വിദ്യാർഥികൾക്ക് നേരെ ആക്രമണം. മർദനത്തിൽ പരുക്കേറ്റ മുഹമ്മദ് ഉനൈസ് (17), മുഹമ്മദ് ശാമിൽ (17) എന്നീ വിദ്യാർഥികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ മേപ്പയൂർ പൊലിസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നു.

വീട്ടുകാരുടെ അനുമതിയോടെ ചുമരെഴുതാൻ പോയ തങ്ങളെ പ്രദേശവാസികളായ സന്തോഷ് ചേകാത്ത, സുരേഷ് പഴയമഠത്തിൽ എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ സംഘം തങ്ങളെ അടിക്കുകയും ചവിട്ടുകയും ചെയ്തതായി വിദ്യാർഥികൾ മൊഴി നൽകി. കൈയ്യിലുണ്ടായിരുന്ന ചെമ്പുവള ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായും വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ വിദ്യാർഥികളുടെ അധ്യാപകൻ ഇന്നലെ തന്നെ മേപ്പയൂർ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ, സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികൾക്കെതിരെ കേസെടുക്കാനോ നടപടി സ്വീകരിക്കാനോ പൊലിസ് തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായ പരുക്കുകളോടെ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

 

In Cheruvannur, near Perambra, two Daras students, Muhammed Unais (17) and Muhammed Shamil (17), were brutally assaulted while writing on a wall with the permission of the house owner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  2 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  2 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  2 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  2 days ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  2 days ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  2 days ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  2 days ago