ഇടുക്കിയിൽ കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ
ഇടുക്കി: ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു. ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പത്തരയോടെ രാജന്റെ വീട്ടിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. പ്രതിയായ അനൂപും രാജനും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്. ഇന്നലെ രാത്രിയുണ്ടായ തർക്കം അക്രമാസക്തമാവുകയും അനൂപ് രാജനെ കുത്തുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ രാജനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതി അനൂപിനെ കഞ്ഞിക്കുഴി പൊലിസ് അതിവേഗം കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ പ്രാഥമിക കാരണമെന്ന് പൊലിസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
In a tragic incident in Idukki, a 26-year-old man named Rajan was stabbed to death by his relative during a family dispute. The incident occurred at Rajan's residence in Alpara around 10:30 PM yesterday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."