HOME
DETAILS

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു പ്രതിസന്ധിയിൽ: തുണികെട്ടി മറച്ച വാർഡുകളിൽ രോഗികൾ; ആശങ്കയറിയിച്ച് സർജറി വിഭാഗം മേധാവി

  
Web Desk
April 17, 2026 | 5:43 AM

thiruvananthapuram medical college icu crisis patients in wards partitioned with cloth surgery dept head expresses concern

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐ.സി.യു സംവിധാനം പുനഃസ്ഥാപിക്കാത്തത് ഗുരുതര പ്രതിസന്ധിയിലേക്ക്. മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീപിടുത്തത്തെത്തുടർന്ന് മാറ്റിയ രോഗികൾ ഇപ്പോഴും തുണികെട്ടി മറച്ച താൽക്കാലിക ഐ.സി.യുകളിലാണ് കഴിയുന്നത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.

ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ വെറും തുണികൊണ്ട് മറച്ച താൽക്കാലിക സംവിധാനത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങൾ വേണ്ട ഐ.സി.യു വാർഡുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് രോഗികൾക്ക് വലിയ രീതിയിലുള്ള അണുബാധയ്ക്കും സുരക്ഷാ ഭീഷണിക്കും കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മാർച്ച് 17-നായിരുന്നു മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. അന്ന് മാറ്റിയ രോഗികളാണ് ഇപ്പോഴും ദുരിതാവസ്ഥയിൽ തുടരുന്നത്.

രോഗികളുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ ശരിയായ ചികിത്സാ സൗകര്യം ഉറപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്ന് ജനറൽ സർജറി വിഭാഗം മേധാവി അറിയിച്ചു

ആശുപത്രി അധികൃതർ ഐ.സി.യു ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് അറിയിക്കുന്നുണ്ടെങ്കിലും, നവീകരണ പ്രവർത്തനങ്ങളിലെ കാലതാമസം രോഗികളുടെ ജീവൻ പണയപ്പെടുത്തുന്ന രീതിയിലേക്കാണ് നീങ്ങുന്നത്. സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന സ്ഥാപനത്തിലെ ഈ അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

 

Over a month after a fire broke out at the Thiruvananthapuram Medical College's multi-super specialty block, the facility is facing a severe ICU crisis. Critically ill patients are currently being treated in temporary units partitioned only by cloth sheets, raising serious concerns over safety and infection control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  2 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  2 days ago