HOME
DETAILS

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ വനിതാ ബില്‍ പാസാക്കാന്‍ കേന്ദ്രം 'പാടുപെടും' 

  
Web Desk
April 17, 2026 | 5:44 AM

centre faces numbers challenge in passing womens reservation bill in lok sabha12

ന്യൂഡല്‍ഹി: വനിതാ സംവരണത്തിനുള്ള ബില്ലുകള്‍ പാസാക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തിന് തുടക്കത്തിലേ കല്ലുകടിയാണ്. ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. ഭരണഘടനാ ഭേദഗതി ബില്‍ പാസാകണമെങ്കില്‍ സഭയിലെ ആകെ അംഗങ്ങളുടെ കേവല ഭൂരിപക്ഷവും ഒപ്പം വോട്ടെടുപ്പ് സമയത്ത് ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. പ്രതിപക്ഷം പിന്തുണക്കുകയോ ചില കക്ഷികള്‍ വിട്ടുനില്‍ക്കുകയോ ചെയ്യാതെ ബില്ലുകള്‍ പാസാക്കാന്‍ കഴിയില്ല എന്നതാണ് നിലവിലെ അവസ്ഥ. 

543 അംഗ ലോക്‌സഭയില്‍ എന്‍.ഡി.എയ്ക്ക് 292 എം.പിമാരാണുള്ളത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആകെ 233 അംഗങ്ങളുമുണ്ട്. എല്ലാ അംഗങ്ങളും ഹാജരാകുകയാണെങ്കില്‍, ബില്‍ പാസാകാന്‍ സര്‍ക്കാരിന് 362 വോട്ടുകള്‍ വേണ്ടി വരും. അതായത്, കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കാന്‍ നിലവില്‍ എന്‍.ഡി.എയ്ക്ക് 70 വോട്ടുകളുടെ കുറവുണ്ട്. 

പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ ബില്‍ പാസാക്കുക അസാധ്യമാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നാല്‍ സഭയില്‍ ഹാജരായ അംഗങ്ങളുടെ എണ്ണം കുറയും. ഇതു സര്‍ക്കാരിന് ഭൂരിപക്ഷം എളുപ്പം തികയ്ക്കാന്‍ സഹായകമാകും. സമാജ് വാദി പാര്‍ട്ടി (37), തൃണമൂല്‍ കോണ്‍ഗ്രസ് (28), ഡി.എം.കെ (22) എന്നിവയില്‍ ഏതെങ്കിലും രണ്ട് പാര്‍ട്ടികള്‍ വിട്ടുനിന്നാല്‍ സര്‍ക്കാരിന് ബില്‍ പാസാക്കല്‍ എളുപ്പമാകും. ഭൂരിപക്ഷം ഉണ്ടാക്കാനുള്ള കഠിന ശ്രമത്തിലാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍.

കനത്ത പ്രതിഷേധത്തിനിടെ ബില്ലവതരണം
ന്യൂഡല്‍ഹി: വനിതാ സംവരണം നടപ്പാക്കുന്നതിന്റെ മറവില്‍, പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാന്നിധ്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കുന്നതിനുള്ള വിവാദ ഭരണഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പു തള്ളി 185 നെതിരെ 251 വോട്ടുകള്‍ നേടിയാണ് ബില്‍ അവതരണാനുമതി നേടിയത്. 

ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നുവെങ്കിലും അതിന്റെ മറവില്‍ ബി.ജെ.പിക്ക് അനുകൂമായ രീതിയില്‍ മണ്ഡലം പുനര്‍ നിര്‍ണയിക്കാനുള്ള നീക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. 

ബില്‍ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നും ജനസംഖ്യ കുറഞ്ഞ ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ലോക്‌സഭ സീറ്റുകളുടെ അനുപാതത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക പ്രതിപക്ഷം ഒന്നടങ്കം പങ്കുവച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മെഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭാ അംഗങ്ങളുടെ എണ്ണത്തില്‍ ഏകീകൃതമായ 50 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നും സഭയുടെ മൂന്നിലൊന്ന് ഭാഗം വനിതകള്‍ക്ക് സംവരണം ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭരണഘടനാ ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും ഒരുമിച്ച് പാസാക്കുന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെ കക്ഷികള്‍ എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

18 മണിക്കൂറോളം ചര്‍ച്ച നടത്തി ഇന്ന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. ഭരണഘടന 141ാം ഭേദഗതി ബില്‍, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍ എന്നീ മൂന്ന് പ്രധാന ബില്ലുകളിലുള്ള വോട്ടെടുപ്പ് ഇന്നു വൈകുന്നേരം നാലുമണിക്ക് നടക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

central government struggles to secure two thirds majority for women’s reservation bill as opposition support becomes crucial in lok sabha voting



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  15 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  15 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  15 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  15 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  15 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  15 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  15 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  15 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  15 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  15 days ago