കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ചത്തെ പഴക്കം, പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
കോതമംഗലം: കോതമംഗലം കോട്ടപ്പടിയിൽ പാടശേഖരത്തിന് സമീപം രണ്ടാഴ്ചയോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പുത്തൻകുളം ഭാഗത്തെ കോട്ടേപ്പാടത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ പാടത്ത് പുല്ല് മുറിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ശരീരം ജീർണ്ണിച്ച അവസ്ഥയിലായതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
രണ്ടാഴ്ച മുമ്പ് വേങ്ങൂർ സ്വദേശിയായ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. ഈ യുവാവിനെ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പൊലിസ് അറിയിച്ചു.
A decomposed body, estimated to be around two weeks old, was discovered in a paddy field at Kottepadam, near Kothamangalam. The body was first spotted by a local resident who had come to cut grass in the morning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."