HOME
DETAILS

'റൺ ഫോർ ദി നേഷൻ' ഓട്ടമത്സരവും അറ്റക്കുറ്റപ്പണിയും; അബുദബിയിൽ തിങ്കളാഴ്ച വരെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും

  
Web Desk
April 17, 2026 | 8:43 AM

abu dhabi roads partially closed till monday for run for the nation event and maintenance works

അബുദബി: അറ്റകുറ്റപ്പണികളും കായിക മത്സരവും പ്രമാണിച്ച് അബുദബിയിൽ ഈ വാരാന്ത്യത്തിൽ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (AD Mobility) അറിയിച്ചു. വാഹനമോടിക്കുന്നവർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

'റൺ ഫോർ ദി നേഷൻ' കമ്മ്യൂണിറ്റി റേസ്

ഏപ്രിൽ 18 ശനിയാഴ്ച നടക്കാനിരിക്കുന്ന 'റൺ ഫോർ ദി നേഷൻ' 5 കിലോമീറ്റർ ഓട്ടമത്സരത്തിന്റെ ഭാഗമായി വഹാത് അൽ കരാമയ്ക്ക് ചുറ്റുമുള്ള റോഡുകൾ താൽക്കാലികമായി അടയ്ക്കും. ശനിയാഴ്ച പുലർച്ചെ 5:00 മുതൽ രാവിലെ 10:00 വരെയാകും ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുക.

E20 റോഡിലെ അറ്റകുറ്റപ്പണികൾ

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അൽ ഫുർസാൻ സ്ട്രീറ്റ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് (E20) എന്നിവയുടെ കവലയിൽ ഭാഗികമായി റോഡ് അടച്ചിടും.

അബുദബിയിലേക്കുള്ള വലത് പാത ഏപ്രിൽ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ ഏപ്രിൽ 20 തിങ്കളാഴ്ച പുലർച്ചെ 5:00 വരെ അടച്ചിടും. അൽ ഫുർസാൻ സ്ട്രീറ്റിൽ നിന്നുള്ള പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഏപ്രിൽ 18 ശനിയാഴ്ച പുലർച്ചെ 12:00 മുതൽ ഏപ്രിൽ 19 ഞായറാഴ്ച രാത്രി 11:00 വരെ അടയ്ക്കും.

യാത്രക്കാർ വഴിതിരിച്ചുവിടൽ അടയാളങ്ങൾ (Diversion Signs) കൃത്യമായി പാലിക്കണമെന്നും തടസ്സമില്ലാത്ത യാത്രയ്ക്കായി ബദൽ പാതകൾ ഉപയോഗിക്കണമെന്നും എഡി മൊബിലിറ്റി അഭ്യർത്ഥിച്ചു.

major roads in abu dhabi will remain partially closed until monday due to the ‘run for the nation’ race and ongoing maintenance works. authorities have urged motorists to plan routes in advance and follow traffic updates to avoid delays during the temporary road restrictions across the city.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  11 hours ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  11 hours ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  12 hours ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  13 hours ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  13 hours ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  13 hours ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  13 hours ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  13 hours ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  13 hours ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  13 hours ago