HOME
DETAILS

മഴയത്ത് റോഡിൽ അഭ്യാസപ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

  
April 17, 2026 | 10:31 AM

dubai police seize vehicles after reckless stunts on wet roads during rain

ദുബൈ: മഴയത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചവരെ പിടികൂടി ദുബൈ പൊലിസ്. അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ നടത്തിയവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. ഇത്തരം നിയമലംഘകർക്ക് വൻതുക പിഴയായി നൽകേണ്ടി വരുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ മുൻനിർത്തി മഴക്കാലത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അൽ റുവായ, ലഹ്ബാബ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. റോഡുകളിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള സ്റ്റണ്ട് പ്രകടനങ്ങളും മഴയത്ത് വഴുക്കലുള്ള റോഡുകളിലൂടെയുള്ള മനഃപൂർവ്വമായ ഡ്രിഫ്റ്റിംഗും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലിസ് നടപടി. 

മഴക്കാലത്ത് റോഡുകൾക്ക് വഴുക്കൽ കൂടുതലായതിനാൽ ടയറുകളുടെ ഗ്രിപ്പ് കുറയുമെന്നും ഇത്തരം അഭ്യാസങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.

2023-ലെ ഡിക്രി നമ്പർ 30 പ്രകാരം, പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി 50,000 ദിർഹം വരെ ഫീസ് ഒടുക്കേണ്ടി വരുമെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. അശ്രദ്ധമായ ഡ്രൈവിംഗിനും പൊതുമുതൽ നശിപ്പിക്കുന്നതിനും കർശനമായ ശിക്ഷാനടപടികളാണ് കാത്തിരിക്കുന്നത്.

പട്രോളിംഗ് ശക്തമാക്കി

എമിറേറ്റിലുടനീളം ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ അറിയിച്ചു. മഴക്കാലത്ത് വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ 'Police Eye' ആപ്പ് വഴിയോ 901 എന്ന നമ്പറിലോ വിവരം അറിയിക്കാൻ പൊതുജനങ്ങളോട് പൊലിസ് അഭ്യർത്ഥിച്ചു.

dubai police have seized multiple vehicles after drivers performed dangerous stunts on rain-soaked roads. authorities warned that reckless driving in such conditions poses serious risks to public safety and will result in strict penalties. motorists are urged to follow traffic rules and ensure safe driving during adverse weather.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  4 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  4 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  4 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  4 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  4 days ago