HOME
DETAILS
MAL
ഈദ് കശ്മിരി ജനതയ്ക്ക് സമര്‍പ്പിച്ച് നവാസ് ശരീഫ്
backup
September 14 2016 | 13:09 PM
കറാച്ചി: ഈദ് ദിനത്തില്‍ ഇന്ത്യക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്.
വരാനിരിക്കുന്ന ഈദുകളെല്ലാം കശ്മിരിന് സമര്‍പ്പിക്കുന്നതായി ശരീഫ് വ്യക്തമാക്കി. ഈദ് ദിനത്തില്‍ പാകിസ്താനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാക് പ്രധാനമന്ത്രി കശ്മിരി ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
ഈ ദിനത്തില്‍ എല്ലാവരും കശ്മിരി ജനതയെ ഓര്‍ക്കണം. അവരുടെ ത്യാഗത്തെ പറ്റി ഓര്‍ക്കണം. ഭരണകൂട ഭീകരതയില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരാണ് കശ്മീരികളെന്നും ശരീഫ് പറഞ്ഞു. ഈ പുണ്യദിനം അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നും കശ്മിര്‍ ജനതയ്ക്ക് എല്ലാ ആശംസകളും നേരുന്നതായും ശരീഫ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."