സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
ദമസ്‌കസ്: സിറിയയില്‍ യു.എസും റഷ്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നു. തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷമാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്.
ഇരു രാജ്യങ്ങളും മുന്‍കൈയെടുത്ത് തയാറാക്കിയ കരാര്‍ സിറിയന്‍ സര്‍ക്കാരും അംഗീകരിച്ചിരുന്നു. കരാര്‍ നിലവില്‍ വന്നു ഒരുദിവസം പിന്നിടുമ്പോള്‍ കാര്യമായ അക്രമസംഭവങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.
കഴിഞ്ഞദിവസം റഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയ അലെപ്പോയിലും സ്ഥിതി ശാന്തമാണ്. പെരുന്നാളിനു തലേന്ന് ഇവിടെ തിരക്കേറിയ മാര്‍ക്കറ്റില്‍ റഷ്യന്‍സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ യു.എന്നിന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ സഹായവിതരണവും ആരംഭിച്ചിട്ടുണ്ട്.
ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഹമ പ്രവിശ്യയിലെ ചില ഗ്രാമങ്ങളിലും ദമസ്‌കസിലെ ചിലയിടങ്ങളിലുണ്ടായ ഷെല്ലാക്രമണവുമാണിത്. എന്നാല്‍ ഇവിടെയൊന്നും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഏഴുദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായാണ് സിറിയന്‍ സൈന്യം പറയുന്നത്. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ എത്രത്തോളം വിജയകരമാകുമെന്ന ആശങ്കയും അന്താരാഷ്ട്ര നിരീക്ഷകര്‍ പ്രകടിപ്പിക്കുന്നുണ്ട്.
നേരത്തെ സിറിയയിലെ വെടിനിര്‍ത്തല്‍ അട്ടിമറിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."