HOME
DETAILS

ഇളവുമായി സി.ബി.എസ്.ഇ; ആറുവയസു തികയാൻ മൂന്ന് മാസം ബാക്കിയുള്ളവർക്കും ഒന്നാംക്ലാസ് പ്രവേശനം

  
April 18, 2026 | 1:35 AM

CBSE with relaxation First class admission for those who are three months away from completing six years

കൊച്ചി: ഒന്നാം  ക്ലാസ്  പ്രവേശനത്തിന് കുറഞ്ഞ പ്രായം ആറുവയസ് തന്നെയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. അതേസമയം ആറുവയസ് തികയാൻ മൂന്നുമാസം ബാക്കിയുള്ളവർക്കും പ്രവേശനം അനുവദിക്കാൻ ഇളവ് ലഭിക്കുമെന്നും  അധികൃതർ അറിയിച്ചു. 

കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള  (സി.സി.എസ്.കെ) സംഘടിപ്പിച്ച സ്‌കൂൾ മാനേജ്‌മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും  യോഗത്തിൽ  സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭർദ്വാജ്, അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി എന്നിവരാണ് ഇക്കാര്യം വിശദീകരിച്ചത്. 

ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020ഉം വിദ്യാഭ്യാസ അവകാശ നിയമവും (ആർ.ടി.ഇ) അനുസരിച്ച്  ഒന്നാംക്ലാസ്  പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസാണെന്ന് അധികൃതർ ആവർത്തിച്ചു. നിശ്ചിതപ്രായത്തിന് മൂന്നുമാസം മുമ്പ് പ്രവേശനം നൽകാൻ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അക്കാദമിക് കലണ്ടറുകളിലും പ്രവേശനരീതികളിലുമുള്ള വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന പ്രായോഗികപ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരുമാനം സഹായകരമാകും. 

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ബോർഡ് പരീക്ഷ എഴുതുന്നതിന് വിദ്യാർഥികൾക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രായപരിധി സംബന്ധിച്ച അർഹത സംസ്ഥാന സർക്കാരുകളുടെ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും. 
കായികരംഗത്തെപ്പോലെ പ്രായം അക്കാദമിക് പ്രകടനത്തെ നിർണയിക്കുന്ന ഘടകമല്ലാത്തതിനാൽ സൗകര്യപ്രദമായ സമീപനമാണ് സി.ബി.എസ്.ഇ പിന്തുടരുന്നതെന്ന് അധികൃതർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  2 days ago
No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  2 days ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  2 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  2 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  2 days ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  2 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  2 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 days ago