HOME
DETAILS

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

  
April 18, 2026 | 2:18 AM

Southern Railway tops the list gains in passenger numbers and revenue

പാലക്കാട്: 2025-26 സാമ്പത്തികവർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം കൈവരിച്ച് സതേൺ റെയിൽവേ  രാജ്യത്തെ റെയിൽവേ സോണുകളിൽ ഒന്നാം സ്ഥാനത്തെത്തി. വരുമാനം, ട്രെയിനുകളിലെ തിരക്ക്, തൽക്കാൽ വിനിയോഗം തുടങ്ങിയ പ്രധാന മേഖലകളിൽ സതേൺ റെയിൽവേ മറ്റ് സോണുകളെ പിന്നിലാക്കി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.  

​ഈ സാമ്പത്തികവർഷം യാത്രക്കാരിൽ നിന്നുള്ള വരുമാനമായി സതേൺ റെയിൽവേ 8271.47 കോടി രൂപ നേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് (7435.69 കോടി രൂപ) 9.8% വളർച്ചയാണ് കൈവരിച്ചത്. വരുമാനത്തിൻ്റെ കാര്യത്തിൽ വെസ്റ്റേൺ റെയിൽവേ രണ്ടാം സ്ഥാനത്തും സെൻട്രൽ റെയിൽവേ മൂന്നാം സ്ഥാനത്തുമാണ്.  
രാജ്യത്ത് ഏറ്റവും കൂടുതൽ തിരക്കുള്ള 10 ട്രെയിനുകളിൽ ആറെണ്ണവും സതേൺ റെയിൽവേയിൽ നിന്നുള്ളവയാണ്. ഇതിൽ മിക്കവയും കേരളത്തിലൂടെ ഓടുന്നവയുമാണ്.  

പരശുരാം എക്സ്പ്രസ് (കന്യാകുമാരി - മംഗളൂരു) 267.67% തിരക്കുമായി രാജ്യത്ത് ഒന്നാം സ്ഥാനത്താണ്.  
​തിരുവനന്തപുരം - ഇൻഡോർ എക്സ്പ്രസ് (266.24%) തിരക്കുമായി രണ്ടാംസ്ഥാനത്തും   മംഗളൂരു - കന്യാകുമാരി പരശുരാം എക്സ്പ്രസ് (261.23%) മൂന്നാം സ്ഥാനത്തുമാണുള്ളത്. കേരള എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ് തുടങ്ങിയവയും പട്ടികയിലുണ്ട്.  
വന്ദേഭാരത് ട്രെയിനുകളുടെ ഉപയോഗത്തിലും സതേൺ റെയിൽവേയാണ് രാജ്യത്ത് മുന്നിൽനിൽക്കുന്നത്.  
​തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് 187.78% തിരക്കുമായി ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നു.  
​മംഗളൂരു - തിരുവനന്തപുരം, കാസർകോട് - തിരുവനന്തപുരം എന്നീ വന്ദേഭാരത് സർവിസുകളും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു.  

അൺറിസർവ്ഡ് ടിക്കറ്റുകൾ കൗണ്ടറുകൾ വഴി വാങ്ങുന്നതിൽ 53.64 % പേരും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുന്നു. ഈ വിഭാഗത്തിലും സതേൺ റെയിൽവേ രാജ്യത്ത് ഒന്നാമതാണ്. റിസർവ്ഡ് ടിക്കറ്റുകളുടെ ഡിജിറ്റൽ ഇടപാടുകളിൽ 324 കോടി രൂപ നേടി സതേൺ റെയിൽവേ രണ്ടാം സ്ഥാനത്തെത്തി.  
ഒരു യാത്രയിൽ ശരാശരി 1312 യാത്രക്കാരുമായി സ്പെഷൽ ട്രെയിനുകളുടെ കാര്യക്ഷമമായ ഉപയോഗത്തിലും സതേൺ റെയിൽവേ മുന്നിലാണ്.  
കൂടാതെ തൽക്കാൽ ടിക്കറ്റുകളിലൂടെ 267.05 കോടി രൂപയും പ്രീമിയം തൽക്കാലിലൂടെ 594.36 കോടി രൂപയും സതേൺ റെയിൽവേക്ക് മികച്ച വരുമാനം നേടാൻ സാധിച്ചു.  ​സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങളുമാണ് സതേൺ റെയിൽവേയുടെ ഈ വൻ വിജയത്തിന് പിന്നിലെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ എം. സെന്തമിഴ് സെൽവൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  2 days ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  2 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  2 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  2 days ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  2 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  2 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 days ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  2 days ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  2 days ago
No Image

അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

Kerala
  •  2 days ago