അകാലിദള്‍-ബി.ജെ.പി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ചണ്ഡീഗഢ്: പഞ്ചാബിലെ അകാലിദള്‍-ബി.ജെ.പി സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടു.
സ്പീക്കര്‍ ചരണ്‍ജിത്ത് അത്‌വാല്‍ ശബ്ദദവോട്ടെടുപ്പില്‍ പ്രമേയം തള്ളുകയും അതിവേഗം സഭാനടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. സംസ്ഥാനത്ത് ക്രമസമാധാനില തകര്‍ന്നെന്നും അകാലിദള്‍-ബി.ജെ.പി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
സ്പീക്കര്‍ ചരണ്‍ ജിത്ത് അത്‌വാല്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച അനുവദിച്ചെങ്കിലും സഭാനടപടികള്‍ക്ക് ശേഷം സഭ പിരിഞ്ഞതോടെ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലാതായി. അകാലി ദള്‍ എം.എല്‍.എ ഇക്ബാല്‍ സിങ് ജുന്‍ദാനാണ് ചര്‍ച്ചാ നടപടികള്‍ നിയന്ത്രിച്ചത്.
എന്നാല്‍ ജുന്‍ദാനെ മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് സഭ സംഘര്‍ഷ ഭരിതമായി. കോണ്‍ഗ്രസ് നേതാക്കളായ തര്‍ലോചന്‍ സോന്ദ്, അമരീന്ദര്‍ സിങ് രാജ എന്നിവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനോട് തട്ടികയറുകയും സ്പീക്കറുടെ പോഡിയത്തിലേക്ക് തുണി കഷ്ണം വലിച്ചെറിയുകയും ചെയ്തു.
പിരിഞ്ഞതിന് ശേഷം നാടകീയ രംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. 32 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഭരണ കക്ഷി എം.എല്‍.എമാര്‍ പോയതിന് ശേഷവും ചര്‍ച്ച തുടര്‍ന്നു.
മൂന്നു മണിക്കൂറോളമാണ് ഇത് തുടര്‍ന്നത്. ഇവരെ ഒഴിപ്പിക്കാനായി സഭയിലെ വൈദ്യുതബന്ധം വിച്ഛേദിച്ചെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭ വിട്ടില്ല. പേപ്പര്‍ ഫാനുകളുമായിട്ടാണ് ഇവര്‍ ചൂടിനെ നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."