HOME
DETAILS

ഒന്നിലേറെ രസഗുള എടുത്തു കഴിച്ചു; വിവാഹ ചടങ്ങിനെത്തിയ 11 കാരനെ കത്തിക്കൊണ്ടിരിക്കുന്ന തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരന്‍

  
Web Desk
April 18, 2026 | 5:45 AM

up horror 11-year-old pushed into tandoor oven for eating rasgulla at wedding

ബസ്തി: വിവാഹചടങ്ങിനെത്തിയ പതിനൊന്നുകാരനെ രസഗുള എടുത്തു കഴിച്ചതിന് കത്തിക്കൊണ്ടിരിക്കുന്ന  തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ടു. ഇടക്കിടെ വന്ന് രസഗുള എടുത്ത് കഴിച്ചതിനാണ് ഈ 'ശിക്ഷ' നല്‍കിയത്.  ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കാറ്ററിങ് ജീവനക്കാരനാണ് ഈ ക്രൂരത ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ  കുട്ടി ചികിത്സയിലാണ്.

അമ്മയുടെ മരണശേഷം ബസ്തിയിലെ അമ്മവീട്ടില്‍ താമസിച്ച് പഠിക്കുകയായിരുന്നു ഗോണ്ട സ്വദേശിയായ ചമന്‍. മുത്തശ്ശിയോടൊപ്പമാണ് വിവാഹത്തിന് പോയത്. കുട്ടി ഒന്നിലേറെ രസഗുള എടുത്തുകഴിച്ചതാണ് കാറ്ററിങ് ജീവനക്കാരനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ ആദ്യം കുട്ടിക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അത് ഇത് അനുസരിക്കാതെ വന്നപ്പോള്‍ കുട്ടിയെ പിടിച്ച് കത്തുന്ന തന്തൂരി അടുപ്പിന് അടുത്ത് കൊണ്ടുവന്നു. ഇതിനിടെ കാല് തെറ്റിയ കുട്ടി അടുപ്പിലേക്ക് വീഴുകയായിരുന്നു.

കുട്ടിയുടെ മുഖം മുതല്‍ അരക്കെട്ട് വരെ മാരകമായ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. അയോധ്യ മെഡിക്കല്‍ കോളജില്‍ നിന്ന് നില വഷളായതിനെ തുടര്‍ന്ന് ലഖ്നൗ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ അമ്മാവന്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതിയായ കാറ്ററിങ് ജീവനക്കാരന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായാണ് പൊലിസ് പറയുന്നത്.  പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പൊലിസ് പറഞ്ഞു.

an 11-year-old boy was severely burned after being pushed into a burning tandoor oven by a catering worker at a wedding in basti, uttar pradesh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  2 days ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  2 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  2 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 days ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  2 days ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  2 days ago
No Image

അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

Kerala
  •  2 days ago
No Image

മുഖ്യന്മാർക്ക് പ്രിയം ആഭ്യന്തരവകുപ്പ്, ധനകാര്യമേറ്റെടുത്തത് മൂന്നുപേർ; വകുപ്പ് വിഭജനത്തിൽ ഇന്നും ചർച്ച 

Kerala
  •  2 days ago
No Image

മന്ത്രിമാരിൽ സീനിയർ കുഞ്ഞാലിക്കുട്ടി, ജൂനിയർ ജനീഷ്; മുഖ്യമന്ത്രിയടക്കം 14 പുതുമുഖങ്ങൾ

Kerala
  •  2 days ago
No Image

വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി; ഇന്ധന വില ഇന്നും കൂട്ടി; അഞ്ചുദിവസത്തിനിടെ ഇത് രണ്ടാംതവണ 

Kerala
  •  2 days ago