ചികുന്‍ഗുനിയ: ആം ആദ്മി സര്‍ക്കാരിനെതിരേ പ്രതിഷേധം പുകയുന്നു
ന്യൂഡല്‍ഹി: ചികുന്‍ഗുനിയയും ഡെങ്കിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഡല്‍ഹിയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആം ആദ്മി സര്‍ക്കാരിനെതിരേ പ്രതിഷേധം പുകയുന്നു.
ഈ മാസം ഡെങ്കി പനിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇതുവരെ നാലു പേര് മരിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ഇതുവരെ അസുഖ ബാധിതരെ സന്ദര്‍ശിക്കാതിരുന്നതാണ് പ്രതിപക്ഷ പാര്ട്ടികളടക്കമുള്ളവരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഒരുക്കങ്ങള്‍ക്കായി ഗോവയിലാണ് സത്യേന്ദര്‍ ജെയ്ന്‍.
വിമര്‍ശനം കടുത്ത സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജെയ്നിനെ പ്രതിരോധിച്ച് രംഗത്തെത്തി. ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജങ്കിനോടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ ആണ് ഇത്തരം കാര്യങ്ങള്‍ ചോദിക്കേണ്ടതെന്ന് കെജ്രിവാള് വ്യക്തമാക്കി. ട്വിറ്ററിലാണ് കെജ്രിവാള് ജെയ്നിനെ പ്രതിരോധിച്ച് രംഗത്തെത്തിയത്. ലഫ്.ഗവര്‍ണര്‍ നജീബ് ജങ്ക് ഇപ്പോള്‍ ഡല്‍ഹിയിലില്ല. അദ്ദേഹം അമേരിക്കയിലാണ്. ഡല്‍ഹിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്.
പിന്നെന്തിനാണ് ജെയ്നിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും കെജ്രിവാള് ചോദിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു പേന പോലും വാങ്ങാനുള്ള അധികാരമില്ല. ഗവര്‍ണറും പ്രധാനമന്ത്രിയുമാണ് അധികാരം നിയന്ത്രിക്കുന്നത്. കാര്യങ്ങള്‍ അവരോട് ചോദിക്കൂവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തൊണ്ടയിലെ ശസ്ത്രക്രിയയുടെ ഭാഗമായി ബംഗളൂരുവിലാണ് കെജ്രിവാള്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കുന്ന മനീഷ് സിസോദിയയും വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഫിന്‍ലന്‍ഡിലാണ്. ഇതും ആം ആദ്മി പാര്‍ട്ടിക്കെതിരേ വിമര്‍ശനമുയരാന്‍ ഇടയാക്കിയിട്ടുണ്ട്. ശുചിത്വ പ്രവര്‍ത്തനം വേണ്ടത്ര നടത്താതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുകയാണ് സര്‍ക്കാരെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."