HOME
DETAILS

ചര്‍ച്ചകളില്‍ ബുധനാഴ്ചക്കകം ധാരണയിലെത്തിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് 

  
Web Desk
April 18, 2026 | 7:47 AM

donald trump warns of ending ceasefire if talks fail amid rising iran tensions

വാഷിങ്ടണ്‍: ബുധനാഴ്ചക്കകം ചര്‍ച്ചകളില്‍ ധാരണയായില്ലെങ്കില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന പുതിയ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന രണ്ടാം വട്ട ചര്‍ച്ചകളില്‍ ബുധനാഴ്ചക്കകം തീരുമാനമായില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്നാണ് ഭീഷണി മുഴക്കിയിക്കുന്നത്. 

എയര്‍ഫോഴ്സ് വണ്ണില്‍ വെച്ചാണ് മാധ്യമങ്ങളോടുള്ള ട്രംപിന്റെ പ്രതികരണം. 'ഒരുപക്ഷേ ഞാന്‍ അത് നീട്ടില്ലായിരിക്കാം' എന്നായിരുന്നു വെടിനിര്‍ത്തലിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല കരാറിലെത്തിയില്ലെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ബോംബ് വര്‍ഷം പുനരാരംഭിക്കേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഉപരോധമുണ്ട്, നിര്‍ഭാഗ്യവശാല്‍, നമുക്ക് വീണ്ടും ബോംബുകള്‍ വര്‍ഷിക്കാന്‍ തുടങ്ങേണ്ടിവരും,' ചര്‍ച്ചകള്‍ പരാജയപ്പെട്ടാലുള്ള യു.എസ് നിലപാടിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സജീവമായി തുടരുകയാണ് പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള നയതന്ത്ര നീക്കങ്ങള്‍.  ഇന്ന് ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കിയയിലെ അനറ്റോളിയയില്‍ യോഗം ചേരുന്നുണ്ട്. പാകിസ്താന്‍, തുര്‍ക്കിയ, ഈജിപ്ത്, സഊദി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇതില്‍ പങ്കെടുക്കുന്നത് ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും നേതൃത്വത്തില്‍ പാരിസില്‍ വിവിധ രാജ്യങ്ങള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് തുറക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ, നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് തുറന്നാലും ഉപരോധം അവസാനിപ്പിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ലബനാന്‍ വെടിനിര്‍ത്തല്‍ കാലയളവ് വരെയാണ് ഹോര്‍മുസ് എല്ലാ വാണിജ്യ കപ്പലുകള്‍ക്കായും ഇറാന്‍ തുറന്നുകൊടുത്തത്. 

വെടിനിര്‍ത്തല്‍ ധാരണയുടെ അടിസ്ഥാനത്തിലും ഉപാധികളോടെയുമാണ് ഹോര്‍മുസ് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തതെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ് വീണ്ടും മിഡില്‍ ഈസ്റ്റില്‍ എത്തിയതായി വാര്‍ത്ത ഏജന്‍സി അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൂയസ് കനാല്‍ കടന്നെത്തിയ കപ്പല്‍ നിലവില്‍ ചെങ്കടലില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, ഇറാനെതിരായ യു.എസ്-ഇസ്‌റാഈല്‍ സംയുക്ത ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയില്‍ പങ്കെടുക്കാനായി ചെങ്കടലില്‍ ഉണ്ടായിരുന്ന കപ്പലിന്റെ ലോണ്‍ട്രി ഭാഗത്ത് തീപിടിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി യൂറോപ്പിലേക്ക് പോയതായിരുന്നു.

 

donald trump warns the temporary ceasefire could end if no agreement is reached in upcoming talks, as iran tensions escalate over the strait of hormuz and ongoing naval blockade concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  4 days ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  4 days ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  4 days ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  4 days ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 10 മരണം; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  4 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  4 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  4 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  4 days ago