HOME
DETAILS

കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

  
Web Desk
April 18, 2026 | 8:54 AM

kuttiyadi-river-student-drowns-bathing-incident-kerala

പേരാമ്പ്ര: പാലേരിയില്‍ കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവള്ളൂര്‍ പാലോളിപ്പറമ്പ് സ്വദേശി ബാലന്‍-ഷിജി ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് (15) ആണ് മരിച്ചത്. പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്ത് ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

പാലേരിയിലുള്ള അമ്മയുടെ വീട്ടില്‍  മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിദ്ധാര്‍ത്ഥ്. രാവിലെ അമ്മയ്ക്കും മറ്റ് രണ്ട് കുട്ടികള്‍ക്കുമൊപ്പം പുഴയില്‍ ഇറങ്ങിയ സിദ്ധാര്‍ത്ഥ് അപകടത്തില്‍പെടുകയായിരുന്നു. 

കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കെയാണ്  ദാരുണഅന്ത്യം സംഭവിച്ചത്.

മൃതദേഹം നിലവില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

A tragic incident occurred at Kuttiyadi River where a student drowned while bathing. The incident has shocked the local community, with rescue efforts launched soon after the accident. Authorities are expected to investigate the circumstances, while the tragedy highlights the importance of water safety and caution in rivers and other natural water bodies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ആദ്യമെത്തിയത് 'വടകര സ്‌ക്വാഡ്' ഗ്രൂപ്പില്‍; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  8 hours ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് കുട്ടികൾ ചികിത്സയിൽ

Kerala
  •  8 hours ago
No Image

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

'മജീഷ്യന്‍ മന്ത്രവിദ്യ ഉപയോഗിച്ച് ഓടയ്ക്കുള്ളില്‍ എത്തിച്ചു'; കുടുങ്ങിയത് രണ്ട് ദിവസം; വിചിത്രവാദവുമായി അതിഥിത്തൊഴിലാളി

Kerala
  •  8 hours ago
No Image

എന്‍ പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

Kerala
  •  8 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ റെഡ് അലര്‍ട്ടില്ല, ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  9 hours ago
No Image

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

Kerala
  •  9 hours ago
No Image

രക്ഷാപ്രവര്‍ത്തന കേസ്: 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം';  എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐ.മാര്‍

Kerala
  •  10 hours ago
No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  11 hours ago