'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മോദി സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ പരാജയപ്പെട്ടതില്‍ പ്രതിപക്ഷ ഐക്യത്തിന് ന്ദി അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബില്ല് പരാജയപ്പെട്ടത് മോദി-അമിത് ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്നും തൃണമൂണ്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ എം.പി എക്‌സില്‍ കുറിച്ചു. 2029 ലെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ കുടില അജണ്ടക്കേറ്റ വന്‍ തിരിച്ചടിയാണിതെന്നാണ് പരാജയത്തെ അദ്ദേഹം കുറിപ്പില്‍ വിശേഷിപ്പിച്ചത്.
വിരമിച്ച സുപ്രിം കോടതി ജഡ്ജിയെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെയും ഉള്‍പ്പെടുത്തി മണ്ഡല പുനര്‍നിര്‍ണയ കമീഷന്‍ രൂപീകരിക്കാനായിരുന്നു മോദി സര്‍ക്കാറിന്റെ ശ്രമം.
Important (here’s what actually happened yesterday)
— Saket Gokhale (@SaketGokhale) April 18, 2026
👉 Modi Govt tried to bring a Bill which would set up a Delimitation Commission that includes a retired SC judge & CEC Gyanesh Kumar
👉 This commission would REDRAW all the Lok Sabha & Assembly constituencies in India in…
2029 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഈ കമ്മീഷന്‍ ഇന്ത്യയിലെ എല്ലാ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളും ബിജെപിക്ക് അനുകൂലമായി റീഡ്രോ ചെയ്യുമായിരുന്നു.
പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ 2023ല്‍ സര്‍ക്കാര്‍ ഐക്യകണ്‌ഠേന പാസാക്കിയതാണ് സ്ത്രീകള്‍ക്ക് 33 ശതമാനം സംരണം എന്നത്. എന്നിട്ട് നാണമില്ലാത്ത മോദി സര്‍ക്കാര്‍
ഈ സ്ത്രീ സംവരണ നിയമത്തെ മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി കൂട്ടിക്കെട്ടി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനാണ് ശ്രമിച്ചത്.
സ്ത്രീകളെ മറയാക്കി ബി.ജെ.പിക്ക് അനുകൂലമായി മണ്ഡലങ്ങള്‍ വെട്ടിമുറിക്കാനുള്ള ഈ ഗൂഢനീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി തകര്‍ക്കുകയായിരുന്നു. അതിന് പ്രതിപക്ഷത്തിന് നന്ദി.
2011-ന് ശേഷം ലോക്‌സഭയില്‍ പരാജയപ്പെടുന്ന ആദ്യ സര്‍ക്കാര്‍ ബില്ലാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ ഇതുവരെ അഞ്ച് സര്‍ക്കാര്‍ ബില്ലുകള്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. പരാജയപ്പെട്ട ആറാമത്തെ ബില്ലാണ് ഇന്നലത്തേത്.
ഈ നാണം കെട്ട പരാജയത്തിന് പിന്നാലെ 'പ്രതിപക്ഷം സ്ത്രീ സംവരണം തടഞ്ഞു' എന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുകയാണ് ബി.ജെ.പി. എന്നാല്‍ സത്യം ഇതാണ്. മണ്ഡല പുനര്‍നിര്‍ണയം കൂടാതെ വനിതാ സംവരണ ബില്‍ പാസാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണയമെന്ന തങ്ങളുടെ രാഷ്ട്രീയ അജണ്ട നടക്കില്ലെന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ തന്നെ ഇതില്‍നിന്ന് പിന്മാറുകയായിരുന്നു- അദ്ദേഹം എക്‌സില്‍ കുറിച്ചു.
ലോക്‌സഭയുടെ ചരിത്രത്തില്‍ മോദി സര്‍ക്കാരിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ അപമാനമാണിത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് മോദി-ഷാ സഖ്യത്തിനും അവരുടെ ദുഷ്ട അജണ്ടയ്ക്കും ഏറ്റ വലിയ പരാജയമാണ്. 2029 ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം ഇന്നലെ മോദി-ഷാ സഖ്യത്തെ തടഞ്ഞു.മോദി-ഷാ ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമാണിത്- അദ്ദേഹം കുറിച്ചു.
പാര്‍ലമെന്റിനെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നിരന്തരം ഉപയോഗിക്കുന്ന കേന്ദ്രഭരണകൂടത്തിന് ഏറ്റ ഈ പ്രഹരം വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വനിത സംവരണത്തിന്റെ പേരില്‍ 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം മതിയായ ഭൂരിപക്ഷമില്ലാതെ പരാജയപ്പെടുകയായിരുന്നുവെന്നും പ്രതിപക്ഷം കൂട്ടിച്ചേര്‍ത്തു.
trinamool congress claims a major political setback for modi and amit shah, calling it the beginning of the end of their rule while thanking opposition unity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."