പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നാലംഗ സംഘം
കണ്ണൂര്‍: കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. സന്ദര്‍ശക പാസ് ഇല്ലാതെ ആശുപത്രിയില്‍ എത്തിയ നാല് യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്.
സെക്യൂരിറ്റി ജീവനക്കാരന്‍ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ മെഡിക്കല്‍ കോളജ് വളപ്പിലെ പൊലിസ് ഔട്ട്‌പോസ്റ്റിന്റെ വാതിലുകളും സംഘം അടിച്ചുതകര്‍ത്തു.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിന്റോ ബേബി തോമസ്, സാം ഉലഹന്നാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കായി പൊലിസ് തിരച്ചില്‍ തുടങ്ങി.
മര്‍ദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
A violent incident was reported at Government Medical College Pariyaram where a security staff member was assaulted by a four-member group.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."