HOME
DETAILS
MAL
ഇന്ത്യക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് നീട്ടി അമേരിക്ക
April 18, 2026 | 3:33 PM
ന്യൂഡല്‍ഹി: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നതിന് നല്‍കിയ ഇളവ് അമേരിക്ക നീട്ടി. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ഊര്‍ജ്ജ വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് ഈ നീക്കം. അമേരിക്ക അനുമതി നല്‍കിയതോടെ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യക്ക് സാധിക്കും.
റഷ്യന്‍ എണ്ണയുടെ വിതരണം പൂര്‍ണമായും തടസപ്പെട്ടാല്‍ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് ഉപരോധ ഇളവ് നല്‍കിയതെന്നാണ് അമേരിക്കന്‍ വാദം. റഷ്യയുടെ യുദ്ധസന്നാഹങ്ങള്‍ക്കുള്ള വരുമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് എണ്ണക്ക് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."