പണം നൽകിയാൽ സുരക്ഷിത യാത്ര; ഹോർമുസ് കടലിടുക്കിൽ പുതിയ നിബന്ധനയുമായി ഇറാൻ
ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് പുതിയ സാമ്പത്തിക നിബന്ധനകളുമായി ഇറാൻ. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക 'സുരക്ഷാ-സംരക്ഷണ' ഫീസ് ഈടാക്കാനാണ് ഇറാന്റെ തീരുമാനം. പണം നൽകുന്ന കപ്പലുകൾക്ക് മാത്രമേ ഇനി മുതൽ മുൻഗണനാടിസ്ഥാനത്തിൽ കടന്നുപോകാൻ അനുമതി നൽകൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സുരക്ഷാ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള തുക വേഗത്തിൽ അടയ്ക്കുന്ന കപ്പലുകളെ കടലിടുക്ക് കടക്കാൻ ആദ്യം അനുവദിക്കും.ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര അനിശ്ചിതമായി നീട്ടിവെക്കാനാണ് അധികൃതരുടെ തീരുമാനം.അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ യുഎസ് വിശ്വാസവഞ്ചന കാണിച്ചുവെന്ന് ആരോപിച്ചാണ് ശനിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്.
ആഗോള വിപണിയിൽ ആശങ്ക
സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ ഈ പുതിയ നയം വെളിപ്പെടുത്തിയത്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും പുതിയ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.
ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം ആശ്രയിക്കുന്ന ഹോർമുസ് കടലിടുക്കിലെ ഈ സാമ്പത്തിക നിയന്ത്രണം അന്താരാഷ്ട്ര വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. കപ്പൽ ഗതാഗതം വൈകുന്നത് ആഗോള തലത്തിൽ ഇന്ധന വില വർദ്ധനവിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും കാരണമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."