യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം; വരും ദിവസങ്ങളിൽ മഴക്കും കാറ്റിനും സാധ്യത | UAE Weather Updates
അബൂദബി: യു.എ.ഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കുമെങ്കിലും പർവതപ്രദേശങ്ങളിൽ താരതമ്യേന തണുപ്പനുഭവപ്പെടും.
മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.
എന്നാൽ നാളെ കാലാവസ്ഥയിൽ മാറ്റം വരും. രാത്രിയോടെ തീരപ്രദേശങ്ങളിൽ മേഘാവൃതമാകാനും ചൊവ്വാഴ്ച രാവിലെയോടെ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴ ലഭിച്ചേക്കും. ഇതോടെ താപനിലയിൽ നേരിയ കുറവുണ്ടാകും. ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറഞ്ഞേക്കാം. വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും ചിലയിടങ്ങളിൽ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
English summary : Fair to partly cloudy skies are expected across the UAE on Sunday, with light to moderate winds and generally calm sea conditions, as stable weather settles over much of the country.
Temperatures will remain warm, reaching the mid-to-high 30s in coastal and internal areas, while mountainous regions stay noticeably cooler.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."