HOME
DETAILS

കേരളത്തില്‍ രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
April 19, 2026 | 5:17 AM

Kerala Heatwave Alert Severe heat to continue for two days Yellow alert in 12 districts

 


തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ ഉഷ്ണതരംഗത്തിന് സമാനമായ അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ താപനില സാധാരണത്തേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. മലയോര മേഖലകള്‍ ഒഴികെയുള്ള 12 ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്താനുള്ള സാധ്യത, ഇവിടെ താപനില 40°C വരെ ഉയര്‍ന്നേക്കാം. കൊല്ലത്ത് 39°C, കോട്ടയത്ത് 38°C എന്നിങ്ങനെയും താപനില ഉയരും. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയുമാണ് ചൂട് പ്രതീക്ഷിക്കുന്നത്.

അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രത (Humidtiy) കാരണം ജനങ്ങള്‍ക്ക് കടുത്ത അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം. സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവ ഒഴിവാക്കാന്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

 

The India Meteorological Department has issued a yellow alert for 12 districts in Kerala as temperatures are expected to soar up to 40°C, posing risks of sunstroke and dehydration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  2 days ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  2 days ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  2 days ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  2 days ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  2 days ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  2 days ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  2 days ago
No Image

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

International
  •  2 days ago