HOME
DETAILS

വീണ്ടും റെക്കോര്‍ഡ് തിരുത്തി വൈദ്യുതി ഉപഭോഗം; ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗം

  
April 19, 2026 | 7:11 AM

kerala-power-consumption-record-117-million-units-highest-daily-usage

തിരുവനന്തപുരം: സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാന്‍ഡും പ്രതിദിന വൈദ്യുതി ഉപയോഗവും വീണ്ടും റെക്കോഡ് തിരുത്തി.ഇന്നലത്തെ വൈദ്യുതി ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റാണ്. ഇന്നത്തെ വൈകുന്നേരത്തെ ആവശ്യകത 6033 മെഗാവാട്ടാണ്.ഇതു രണ്ടും സര്‍വകാല റെക്കോഡാണ്. വെള്ളിയാഴ്ച രാത്രി പീക്ക് ലോഡ് ഡിമാന്‍ഡ് 6013 മെഗാവാട്ട് രേഖപ്പെടുത്തിയപ്പോള്‍ പ്രതിദിന വൈദ്യുതി ഉപയോഗം 116.112 ദശലക്ഷം യൂനിറ്റ് രേഖപ്പെടുത്തിയിരുന്നു. 

2024 മെയ് 3ലെ 115.948 ദശലക്ഷം യൂനിറ്റ് എന്ന പ്രതിദിന ഉപയോഗ റെക്കോഡ് ഇന്നലെ തിരുത്തിയിരുന്നു. പരമാവധി 6300 മെഗാവാട്ട് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷിയാണ് പ്രസരണ ശൃംഖലക്കുള്ളത്.

പീക്ക് ലോഡ് വൈദ്യുതി ആവശ്യം ഈ പരിധി കഴിഞ്ഞാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. വൈദ്യുതി ബോര്‍ഡ് സി.എം.ഡി യുടെ അധ്യക്ഷതയില്‍ 17ന് ചേര്‍ന്ന് പവര്‍ പൊസിഷന്‍ റിവ്യൂ മീറ്റിങ്ങില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി.

പീക്ക് ലോഡ് 6000 മെഗാവാട്ടിനു മുകളിലെത്തിയപ്പോള്‍ തന്നെ സംസ്ഥാനത്ത് പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലാകുന്ന സാഹചര്യമുണ്ടായി. വടക്കന്‍ കേരളത്തിലാണ് തകരാര്‍ കൂടുതല്‍ സംഭവിച്ചത്. സോളാര്‍ പ്ലാന്റുള്ള സ്ഥലങ്ങളിലാണ് ട്രാന്‍സ്‌ഫോമറുകള്‍ കൂടുതല്‍ തകരാറിലായതെന്ന് കെ.എസ്.ഇ.ബി വിലയിരുത്തുന്നു. വലിയതോതിലുള്ള ലോഡ് വ്യതിയാനം ഉണ്ടാകുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകളുടെ ഘടന മാറ്റേണ്ടതുണ്ടെന്നും പറയുന്നു. പരമാവധി അരമണിക്കൂര്‍ വരെ ഫീഡര്‍ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്ന നിയന്ത്രണമാണ് ആലോചിക്കുന്നത്.

പകല്‍ ഉയര്‍ന്നതോതില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നുണ്ടെങ്കിലും ഇതു സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ രാത്രിയിലെ ഉയര്‍ന്ന ആവശ്യകതയുള്ള വൈദ്യുതി സമയത്ത് ലഭിക്കുന്നില്ല. താപനില ഈ നിലയില്‍ തുടര്‍ന്നാല്‍ പീക്ക് ലോഡ് ഡിമാന്‍ഡും പ്രതിദിന വൈദ്യുതി ഉപയോഗവും ഇനിയും ഉയരും.

അതിനിടെ, സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തി. 27.6648 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസില്‍ മാത്രം 11.59 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിച്ചു. ഇന്നലെ ഉപയോഗിച്ച 116.1126 ദശലക്ഷം യൂനിറ്റില്‍ 88.4478 ദശലക്ഷം യൂനിറ്റും പുറത്തു നിന്നും എത്തിച്ചതാണ്. 1444.127 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായി ഉള്ളത്. ഇത് സംഭരണശേഷിയുടെ 35 ശതമാനമാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ ഈ സീസണിലെ കുറഞ്ഞ ജലനിരപ്പാണിത്.

 

Kerala has set a new record in electricity consumption, with total usage reaching 117.15 million units in a single day—the highest ever recorded in the state’s history. The surge is largely attributed to rising temperatures and increased reliance on cooling appliances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

National
  •  17 hours ago
No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  17 hours ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  17 hours ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  18 hours ago
No Image

ലഹരിക്കകടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  18 hours ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  18 hours ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  19 hours ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  19 hours ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  19 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  20 hours ago