ലോക്സഭ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കള്‍
ലോക്സഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കള്‍. പിടിച്ചെടുത്തവയില്‍ 7.13 കോടിയുടെ ലഹരി വസ്തുക്കളുമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ കണക്കാണ്. രേഖകളില്ലാതെ കൊണ്ടുപോയ 6.67 കോടി രൂപ ഒരു കോടി രൂപ മൂല്യം വരുന്ന 28,867 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തവയില്‍ പെടുന്നു. 6.13 കോടി രൂപ മൂല്യം വരുന്ന ലഹരി മരുന്നുകളും കണ്ടെത്തി. പൊലീസ്,ആദായനികുതി വകുപ്പ്, എക്സൈസ് തുടങ്ങിയ ഏജന്‍സികളാണ് പരിശോധന നടത്തിയത്
മാര്‍ച്ച് 23 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി ആര് ഐയും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ 3.41 കോടി രൂപ വിലയുള്ള 5.26 കി. ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. 2.85 കോടി രൂപ വിപണിവിലയുള്ള 4.4 കി.ഗ്രാം സ്വര്‍ണം ദുബായില്‍ നിന്നെത്തിയ ഇന്റിഗോ വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അതേവിമാനത്തില്‍ തന്നെയെത്തിയ യാത്രക്കാരനില്‍ നിന്നാണ് ബാക്കി 55.77 ലക്ഷം രൂപ മൂല്യമുള്ള 1019 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."