HOME
DETAILS

ഇറാനുമായുള്ള വെടിനിർത്തൽ കരാറിൽ വിട്ടുവീഴ്ചയില്ലെന്ന് ഡൊണാൾഡ് ട്രംപ്; വഴങ്ങിയില്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഭീഷണി

  
Web Desk
April 19, 2026 | 1:42 PM

trump warns iran accept the deal or face destruction of power plants and infrastructure

വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധപ്രഖ്യാപനത്തിന് സമാനമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ട്രംപ് ഭീഷണി മുഴക്കിയത്. യുഎസ് മുന്നോട്ടുവെക്കുന്ന കരാർ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഒന്നടങ്കം തകർക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഇന്നലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിയുതിർത്തതായും ഇത് നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്നും ട്രംപ് ആരോപിച്ചു. ഒരു ഫ്രഞ്ച് കപ്പലിനും ബ്രിട്ടീഷ് ചരക്കു കപ്പലിനും നേരെ ഇറാൻ ആക്രമണം നടത്തിയതായും ട്രംപ് അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്റെ പ്രഖ്യാപനം വിചിത്രമാണെന്ന് ട്രംപ് പരിഹസിച്ചു. അമേരിക്കൻ സഖ്യം ഇതിനകം തന്നെ പ്രദേശം നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്നും അറിയാതെയാണെങ്കിലും ഇറാൻ തങ്ങളെ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾ വളരെ ന്യായമായ ഒരു കരാറാണ് ഇറാനു മുന്നിൽ വെച്ചിരിക്കുന്നത്. അവർ അത് സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം, ഇറാന്റെ ഓരോ പവർ പ്ലാന്റും ഓരോ പാലവും അമേരിക്ക തകർക്കും. അവർ വളരെ വേഗത്തിലും എളുപ്പത്തിലും തകർന്നടിയും," എന്ന് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. കരാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നത് തന്റെ ഉത്തരവാദിത്തമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ഘട്ട ചർച്ചകൾ പാകിസ്ഥാനിൽ

ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ തിങ്കളാഴ്ച പാകിസ്ഥാനിലെത്തുമെന്നും ട്രംപ് പറഞ്ഞു. ഇസ്‌ലാമാബാദിൽ നടക്കുന്ന ഈ ചർച്ചയിൽ ഏതൊക്കെ ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ആദ്യഘട്ട ചർച്ചകൾക്ക് നേതൃത്വം നൽകിയ വൈറ്റ് ഹൗസോ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഓഫീസോ ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

 

u.s. president donald trump has issued a severe warning to iran, accusing the nation of violating a ceasefire agreement in the strait of hormuz. trump claimed that iranian forces fired upon french and british vessels, an act he labeled a blatant breach of terms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടീം വി.ഡി.എസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സഭയിൽ 14 പുതുമുഖങ്ങൾ

Kerala
  •  3 days ago
No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  4 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago