കൊല്ലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി അപകടം: രണ്ട് യുവാക്കൾ മരിച്ചു
കൊല്ലം: കൊട്ടിയത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പരവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ കൊട്ടിയം പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു ദുരന്തം സംഭവിച്ചത്.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് അതിശക്തമായി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന് യുവാക്കൾ ലോറിക്കടിയിൽ കുടുങ്ങുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യുവാക്കളെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Two young men, Charles and Sanjo from Paravur, lost their lives in a tragic accident near Kottiyam, Kollam. The car they were traveling in lost control and crashed into the back of a stationary lorry parked on the roadside between Pattarumukku and Umayanallur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."