പാകിസ്താനില്‍ ട്രെയിനപകടം; ആറ് മരണം
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്കറ്റു. പത്ത് പേരുടെ നില ഗുരുതരമാണ്. മധ്യപഞ്ചാബില്‍ ഇന്ന് പുലര്‍ച്ചെ 2 30 നായിരുന്നു അപകടം. മുള്‍ട്ടാനിനില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ കറാച്ചി അവാം എക്‌സ്പ്രസ് ട്രാക്കില്‍ നിറുത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ അവാം എക്‌സ്പ്രസിന്റെ നാലു ബോഗികള്‍ മറിഞ്ഞു. ഇരുട്ടുള്ള സമയമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കി. ട്രെയിന്‍ അപകടത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അതീവ ദു:ഖം രേഖപെടുത്തി
റെയില്‍വേ ക്രോസിങ്ങിലാണ് അപകടമുണ്ടായത്. ചരക്ക് വണ്ടി കടന്നുപോകാനായി പാസഞ്ചര്‍ വണ്ടിക്ക് നിറുത്താനുള്ള സിഗ്നല്‍ പാസഞ്ചര്‍ ട്രെയിന്‍ ഡ്രൈവര്‍ പരിഗണിക്കാത്തതാണ് അപകടത്തിന് കാരണം. അമിത വേഗതയിലല്ലാത്തത് അപകട തീവ്രത കുറച്ചിട്ടുണ്ടെന്ന് ട്രെയിന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്താനില്‍ ട്രെയിനപകടം ധാരളമുണ്ടാകാറുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കത്തതില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.2005 ജൂലൈയില്‍ പാകിസ്താനിലെ സിന്ധിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മാത്രം 130 പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."