HOME
DETAILS

ആശ്വാസ മഴ; 22 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിമിന്നലിനും സാധ്യത 

  
April 19, 2026 | 5:12 PM

heavy rain and thunder alert issued in kerala for three days

തിരുവനന്തപുരം: ഏപ്രില്‍ 22വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം. 

കേരളത്തില്‍ വിവിധ ജില്ലകളില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് ആശ്വാസ മഴയെത്തുന്നത്. ഇന്ന് എറണാകുളം ജില്ലയിലും, വയനാടും മഴ പെയ്തിരുന്നു. ആലുവയിലും, കൊച്ചിയിലും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. ഇതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഗതാഗതവും, വൈദ്യുതിയും തടസപ്പെട്ടു. 

ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 19/04/2026 മുതൽ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
 
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
 
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  6 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  6 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  6 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  6 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  6 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  6 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  6 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  6 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  6 days ago
No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago