HOME
DETAILS

പശ്ചിമേഷ്യന്‍ യുദ്ധം; രാജ്യത്ത് എല്‍പിജി ഉപയോഗത്തില്‍ ഗണ്യമായ കുറവ് 

  
Web Desk
April 19, 2026 | 6:08 PM

major decline in lpg usage in india amid iran usa war

ന്യൂഡല്‍ഹി: ഇറാനുമേല്‍ അമേരിക്കയും, ഇസ്‌റാഈലും നടത്തിയ ആക്രമണവും, തുടര്‍ന്ന് മേഖലയിലുണ്ടായ പ്രതിസന്ധിയും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയിലെ അടുക്കളകളിലെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്തെ പാചകവാതക ഉപയോഗം ഗണ്യമായി കുറഞ്ഞു. 

മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ ഗാര്‍ഹിക, വാണിജ്യ പാചകവാതകങ്ങളുടെ ഉപയോഗം 13 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2025 മാര്‍ച്ചില്‍ രാജ്യത്തെ എല്‍പിജി ഉപയോഗം 2.729 ദശലക്ഷം ടണ്‍ ആയിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അത് 2.379 ദശലക്ഷം ടണ്‍ ആയി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്നും കേന്ദ്ര സര്‍ക്കാരിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനലിസിസ് സെല്‍ (പിപിഎസി) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയിലേക്കുള്ള പാചകവാതക ചരക്കുനീക്കം പ്രധാനമായും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ആവശ്യമുള്ള എല്‍പിജിയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന സാഹചര്യമുള്ളതിനാല്‍ യുദ്ധം വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. ഗാര്‍ഹിക പാചകവാതക വിതരണം 8.1 ശതമാനവും, ഗാര്‍ഹികേതര വിതരണം 48 ശതമാനവും, വന്‍കിട-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിതരണം 75.5 ശതമാനവും തടസപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കൂടുതല്‍ കനക്കുമെന്നാണ് നിഗമനം.

പശ്ചിമേഷ്യന്‍ സംഘര്‍ത്തില്‍ നാളെ പാകിസ്താനില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ഇറാനെന്ന് തസ്‌നിം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഘട്ട ചര്‍ച്ചക്കായി യുഎസ് പ്രതിനിധികള്‍ പാകിസ്താനിലേക്ക് പോയെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ മറുപടി. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യഘട്ട നയതന്ത്ര ചര്‍ച്ചകള്‍ അലസിയതോടെ നാളെ നടക്കുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാണ്. ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങളും, ജനവാസ മേഖലകളും ലക്ഷ്യംവെച്ച് ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം ചര്‍ച്ചക്ക് സംഘത്തെ അയക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇറാന്‍. യുഎസിന്റെ നാവിക ഉപരോധം വെടിനിര്‍ത്തല്‍ ലംഘനവും, യുദ്ധക്കുറ്റവുമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ആണവ സാധ്യതകള്‍ ഇറാന്റെ അടിസ്ഥാന അവകാശമാണെന്നും, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷസ്‌കിയാന്‍ വ്യക്തമാക്കി. തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ചര്‍ച്ചയില്‍ മധ്യസ്ഥ ശ്രമവുമായി പാകിസ്താന്‍ രംഗത്തെത്തി. പാക് വിദേശകാര്യ മന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചതായാണ് റിപ്പോര്‍ട്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  6 days ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  6 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  6 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  6 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  6 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  6 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  6 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  6 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  6 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  6 days ago